പുതിയ ചിത്രം ‘SIDDY’യുടെ പോസ്റ്റർ പുറത്ത് !! താരങ്ങളായ അജി ജോൺ-ഐ എം വിജയൻ വലിയ പ്രതീക്ഷ നൽകുന്നു  # Siddy #AjiJohn #IMVijayan #PiousRaj #RameshNarayanan #MalayalamMovie  # AkshayaUdayakumar, #HarithaHaridas, #ThanujaKarthik #DivyaGopinath #RajeshSharma #SiddyFirstlook #SiddyFL #SiddyMalayalamMovie
1 min read

പുതിയ ചിത്രം ‘SIDDY’യുടെ പോസ്റ്റർ പുറത്ത് !! താരങ്ങളായ അജി ജോൺ-ഐ എം വിജയൻ വലിയ പ്രതീക്ഷ നൽകുന്നു # Siddy #AjiJohn #IMVijayan #PiousRaj #RameshNarayanan #MalayalamMovie # AkshayaUdayakumar, #HarithaHaridas, #ThanujaKarthik #DivyaGopinath #RajeshSharma #SiddyFirstlook #SiddyFL #SiddyMalayalamMovie

അജി ജോൺ നായകനായി ഐ.എം വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രമായ ‘SIDDY’യുടെ മോഷൻ പോ സ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. പരസ്യമേഖലയിൽ സംവിധായകനായ പയസ് രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും സംവിധായകരും ചേർന്നാണ് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.ഇന്ദ്രജിത്ത്,അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സിജു വിൽസൺ, ഇർഷാദ്, സൈജു കുറുപ്പ്, സുധി കോപ്പ,അനുശ്രീ, സോഹൻ സീനലാൽ, അപർണ ഗോപിനാഥ്, അനു മോഹൻ,ശിവദ,അലക്സാണ്ടർ പ്രസാദ്, സുധീഷ്, ഗൗരി നന്ദ,ഡയാന അനന്യ, ഷാജു കെ.എസ്, രമേശ് കോട്ടയം, ഹരീഷ് പേരടി, തുടങ്ങിയ താരങ്ങൾക്കൊപ്പം സംവിധായകരായ അരുൺ ഗോപി, ജൂഡ് ആന്റണി, എം.എ നിഷാദ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ചേർന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ‘SIDDY’യുടെ പോസ്റ്ററുകൾക്ക് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ഈ ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്നു. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്, പി ആർ ഒ. എ എസ് ദിനേശ്.

Leave a Reply