അജി ജോൺ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും നാളെ !! പിന്തുണയുമായി വമ്പൻ താരനിര
1 min read

അജി ജോൺ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും നാളെ !! പിന്തുണയുമായി വമ്പൻ താരനിര

നടനും സംവിധായകനുമായ അജി ജോൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രശസ്ത ഫുട്ബോൾ താരവും നടനും ആയ ഐ.എം വിജയനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. SIDDY എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തുവിടാൻ ഒരുങ്ങുകയാണ്.

മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സംവിധായകരും ചേർന്നാണ് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കുന്നത്. ഇന്ദ്രജിത്ത്,അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സിജു വിൽസൺ, ഇർഷാദ്, സൈജു കുറുപ്പ്, സുധി കോപ്പ,അനുശ്രീ, സോഹൻ സീനലാൽ, അപർണ ഗോപിനാഥ്, അനു മോഹൻ,ശിവദ അലക്സാണ്ടർ പ്രസാദ്, സുധീഷ്, ഗൗരി നന്ദ,ഡയാന അനന്യ, ഷാജു കെ.എസ്, രമേശ് കോട്ടയം, ഹരീഷ് പേരടി, തുടങ്ങിയ താരങ്ങൾക്കൊപ്പം സംവിധായകരായ അരുൺ ഗോപി, ജൂഡ് ആന്റണി, എം.എ നിഷാദ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ചേർന്ന് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും നാളെ വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യുന്നതായിരിക്കും.

Leave a Reply