‘മമ്മൂട്ടിയിൽ അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ അടിച്ചേൽപ്പിച്ചതാണ്’ ഹാരിഷ് പേരടി മനസ്സുതുറക്കുന്നു
1 min read

‘മമ്മൂട്ടിയിൽ അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ അടിച്ചേൽപ്പിച്ചതാണ്’ ഹാരിഷ് പേരടി മനസ്സുതുറക്കുന്നു

സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ട് നിരവധി സെലിബ്രിറ്റികൾ ആണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. നടൻ ഹരീഷ് പേരടി മമ്മൂട്ടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള വലിയ സ്വാധീനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:, “ഒരാൾ അയാളുടെ സൗന്ദര്യം, ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും.പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്. അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ്. ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക..ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ്.

ജീവിതം സന്യാസമാണ്. അഭിനേതാവ്,നടൻ,നല്ലനടൻ,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക സാർ ഈ 50ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ”

Leave a Reply