പ്രതീക്ഷ നൽകി ‘SIDDY’യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്ത് !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ചിത്രം
1 min read

പ്രതീക്ഷ നൽകി ‘SIDDY’യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്ത് !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ചിത്രം

അജി ജോൺ നായകനും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ ഔദ്യോഗികമായ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ഐ.എം വിജയനും നടനും സംവിധായകനുമായ അജി ജോണും പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടതിനോട് നീതി പുലർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഉള്ളത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൊറോണ തീർത്ത് പ്രതിസന്ധിമൂലം സിനിമാ മേഖലയിൽ പ്രേക്ഷക സമൂഹവും വലിയ തളർച്ച അനുഭവിക്കുന്ന ഈ സമയത്ത് പുതിയ ഓരോ ചിത്രങ്ങളും വലിയ രീതിയിൽ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് അതുകൊണ്ടുതന്നെ SIDDY പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്, പി ആർ ഒ. എ എസ് ദിനേശ്.

Leave a Reply