13 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി  ജിബൂട്ടിയുടെ ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങുന്നത് റൊമാൻ്റിക് അക്ഷൻ ത്രില്ലർ
1 min read

13 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി ജിബൂട്ടിയുടെ ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങുന്നത് റൊമാൻ്റിക് അക്ഷൻ ത്രില്ലർ

അമിത് ചക്കാലക്കൽ നായകനായി നവാഗതനായ എസ്.ജെ സിനു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ‘ജിബൂട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യൂട്യൂബിൽ ട്രെയിലർ റിലീസ് ചെയ്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 13 ലക്ഷത്തോളം ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങിയവർ ചേർന്നാണ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും പ്രണയത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മനുഷ്യക്കടത്ത് എന്ന വളരെ ഗൗരവമുള്ള വിഷയമാണ് പ്രമേയമായിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നിരവധി ഭാഷകളിലേക്ക് ഈ ചിത്രം മൊഴിമാറ്റം ചെയ്തു എത്തുന്നുണ്ട്.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ജിബൂട്ടി റിലീസ്‌ ചെയ്യുന്നുണ്ട്. ശകുന്‍ ജസ്വാള്‍ നായികയാവുന്ന ഈ ചിത്രത്തിൽ നിരവധി മറ്റ് നേതാക്കളും അണിനിരക്കുന്നു. ദിലീഷ് പോത്തന്‍, ഗ്രിഗറി, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌. ജെ. സിനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിബൂട്ടി എന്ന രാജ്യത്തിന്റെ വശ്യമായ സൗന്ദര്യവും ചിത്രത്തിന്റെ മുഖ്യ ആകർഷണ ഘടകമായിരിക്കുമെന്ന് അണിയറപ്രവർത്തകർ തുറന്നുപറഞ്ഞിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ തുടങ്ങിയ പ്രഗത്ഭരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി എന്നിവർ, ഡിസൈൻസ്‌ സനൂപ്‌ ഇ.സി, മനു ഡാവിഞ്ചി എന്നിവർ, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.

Leave a Reply