മാമാങ്കത്തിന് ശേഷം കാവ്യാ ഫിലിംസ്, കൂടെ ഹിറ്റ് മേക്കർ ജോഷി, ചർച്ചയായി പുതിയ ജയസൂര്യ ചിത്രം
1 min read

മാമാങ്കത്തിന് ശേഷം കാവ്യാ ഫിലിംസ്, കൂടെ ഹിറ്റ് മേക്കർ ജോഷി, ചർച്ചയായി പുതിയ ജയസൂര്യ ചിത്രം

മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള അവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടൻ ജയസൂര്യയുടെ സ്ഥാനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിലെ ഗംഭീര പ്രഖ്യാപനമാണ് കഴിഞ്ഞദിവസം നടന്നത്. സാധാരണയായി പ്രഖ്യാപന വേളയിൽ തന്നെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ജയസൂര്യ ചിത്രം ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. കാരണം അത്രത്തോളം ചില പ്രത്യേകതകൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഉള്ള ജയസൂര്യ ചിത്രത്തിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ നിർമ്മാതാവ് ആ ചിത്രത്തിന് ശേഷം എടുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് ജയസൂര്യ നായകനാകുന്നത്. കൂടാതെ മലയാളത്തിലെ ഹിറ്റ് മേക്കർ ജോഷിയുടെ സംവിധാനത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നുവെന്ന് വലിയ പ്രത്യേകതയാണ് മറ്റൊരു പ്രധാന ആകർഷക ഘടകം. പൊറിഞ്ചു, മറിയം, ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ജോഷി സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് ‘പാപ്പൻ’ എന്ന പുതിയ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഈ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ജയസൂര്യയെ നായകനാക്കി തന്റെ അടുത്ത ചിത്രമൊരുക്കാൻ സംവിധായകൻ ജോഷി തയ്യാറെടുക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനായ ജോഷി സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടിയ ജയസൂര്യ എന്ന നടനോടൊപ്പം ഒന്നിക്കുമ്പോൾ ആരാധകർക്കും സിനിമാ പ്രേമികൾക്കും പ്രതീക്ഷ വാനോളമാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈൻ ബാദുഷ എൻ എം.വാർത്ത പ്രചരണം: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ് പി.ശിവപ്രസാദ്. ചിത്രത്തിന്റെ കൂടുതൽ അണിയറ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും.

Leave a Reply