എന്തുകൊണ്ട് ആഷിഖ് അബുവും പ്രിഥ്വിരാജും ‘വാരിയംകുന്നനി’ൽ നിന്നും പിന്മാറി?? ആഷിക് അബുവിന്റെ മറുപടി ഇങ്ങനെ
1 min read

എന്തുകൊണ്ട് ആഷിഖ് അബുവും പ്രിഥ്വിരാജും ‘വാരിയംകുന്നനി’ൽ നിന്നും പിന്മാറി?? ആഷിക് അബുവിന്റെ മറുപടി ഇങ്ങനെ

ഒരു സിനിമ റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും പ്രഖ്യാപന വേളയിൽ തന്നെ വലിയ രീതിയിലുള്ള സമാനതകളില്ലാത്ത വിവാദമുണ്ടായത് ആഷിക് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നവെന്ന് പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ആണ്. നാളുകൾ നീണ്ടുനിന്ന സൈബർ പോരാട്ടവും വലിയ ചർച്ചയും സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും കൊടുമ്പിരിക്കൊണ്ടപ്പോൾ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവർ ചേരിതിരിഞ്ഞ് പോരാടി. ആരാധകരും സിനിമാ പ്രേമികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും വളരെ ആവേശത്തോടെ ഉറ്റു നോക്കിയ ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിൽ നിന്നും നടൻ പ്രിഥ്വിരാജും സംവിധായകൻ ആഷിക് അബുവും പിന്മാറിയതായി ഉള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2020 ജൂണിലാണ് വളരെ വലിയ വിവാദമായി മാറിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ചിത്രത്തിനെതിരെ നിരവധി സംഘടനകളും സാമുദായിക നേതാക്കന്മാരും രംഗത്തുവന്നിരുന്നു. വലിയ വിവാദങ്ങൾക്കൊടുവിൽ വിമർശകർക്ക് ആശ്വസിക്കാം എന്ന തരത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്. ചിത്രത്തിൽ നിന്ന് പ്രമുഖർ പിന്മാറുന്നതായി നിരവധി റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇന്നാണ് ഉണ്ടായത്.

വലിയ വിവാദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ചിത്രത്തിൽ നിന്നും പിന്മാറില്ലെന്ന് ആഷിക് അബുവും പ്രിഥ്വിരാജും പ്രഖ്യാപിച്ചിരുന്നുവെങ്കിലും തങ്ങൾ ഇരുവരും ഇപ്പോൾ പിന്മാറുകയാണ് എന്നാണ് സംവിധായകൻ ആഷിക് അബു പറയുന്നത്. ചിത്രത്തിൽ നിന്നും പിന്മാറാനുള്ള കാരണവും ആഷിക് അബു വ്യക്തമാക്കുകയും ചെയ്തു. നിർമ്മാതാവും ആയുള്ള തർക്കമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാൻ തങ്ങൾ തയ്യാറായത് എന്നാണ് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രഖ്യാപന വേളയിൽ തന്നെ വലിയ വിവാദമായ ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാൽ അതിലേറെ വലിയ വിവാദം ഉണ്ടാക്കാനുള്ള വലിയ സാധ്യതകൾ ഉണ്ടായിരുന്നു.

Leave a Reply