രണ്ട് പതിറ്റാണ്ടായി ‘മമ്മൂട്ടി’ ആ വേദന സഹിക്കുന്നു, കളിയാക്കുന്ന മിമിക്രി കലാകാരന്മാർക്ക് പോലും ആ കാര്യം അറിയില്ലായിരുന്നു
1 min read

രണ്ട് പതിറ്റാണ്ടായി ‘മമ്മൂട്ടി’ ആ വേദന സഹിക്കുന്നു, കളിയാക്കുന്ന മിമിക്രി കലാകാരന്മാർക്ക് പോലും ആ കാര്യം അറിയില്ലായിരുന്നു

സമൂഹമാധ്യമങ്ങളിലും സിനിമാപ്രേമികൾക്ക് ഇടയിലും ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഇടതുകാലിൽ ലിഗമെന്റ് പൊട്ടിയ വിഷയത്തെക്കുറിച്ചാണ്. തന്റെ ഇടതുകാലിലെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി എന്നും ഇതുവരെ അത് ഓപ്പറേഷൻ ചെയ്തു മാറ്റിയിട്ടില്ല എന്നുമുള്ള മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ ആരാധകരെ അക്ഷരാർത്ഥത്തിൽ വലിയ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.കോഴിക്കോട് മേയിത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കൽ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ ഇടതുകാലിന് വർഷങ്ങളായി ഉള്ള ക്ഷതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. എന്നാൽ കാലിന്റെ വേദന തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊള്ളുന്നതിനോ അവതരിപ്പിക്കുന്നതിനോ ഇതുവരെയും നടത്തുന്നില്ല അല്ലെങ്കിൽ തടസ്സം നിൽക്കാൻ മമ്മൂട്ടി എന്ന പ്രതിഭ സമ്മതിച്ചിട്ടില്ല. നാളിതുവരെയായി മിമിക്രി കലാകാരന്മാർ മമ്മൂട്ടിയെ അനുകരിക്കുമ്പോൾ ഇടതു കാലിൽ ചെറിയ ഒരു ചട്ട് ഉള്ളതുപോലെ തന്നെ അവതരിപ്പിക്കാറുണ്ട്. എന്നാൽ അദ്ദേഹം നാളിതുവരെയായി ഏകദേശം രണ്ട് പതിറ്റാണ്ടോളം എത്രത്തോളം വേദന സഹിച്ചാണ് ജീവിക്കുന്നതെന്ന് അനുകരിക്കുന്ന കലാകാരന്മാർക്ക് അറിയില്ല. വൈറലായ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:, ”ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും.

പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ” കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക പറഞ്ഞ വാക്കുകൾ. “

Leave a Reply