Latest News
150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം
സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ […]
റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി
പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം […]
“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ
ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ആ ആകാംക്ഷയെ […]
“അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു” ; മോഹൻലാൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി […]
“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ
സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം. എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും […]
അഴിമതിക്കാരെ വിറപ്പിച്ച ധീരയോദ്ധാവിന്‍റെ മടങ്ങിവരവ്; ആളിക്കത്താൻ ‘ഇന്ത്യൻ 2’ നാളെ മുതൽ
അഴിമതി എന്ന വാക്കിനെ വെറുത്തയാള്‍, അഴിമതി നടത്തിയവരെ വിറപ്പിച്ച ധീരയോദ്ധാവ്, അനശ്വനായ വിപ്ലവകാരി സേനാപതി 28 വർഷങ്ങൾക്ക് ശേഷം നാളെ മടങ്ങിയെത്തുകയാണ്. ഇന്ത്യൻ സിനിമാലോകത്തിന്‍റെ ഇടിമുഴക്കമായി മാറിയ ‘ഇന്ത്യൻ’ സിനിമയിലെ സേനാപതി നാളെ ബിഗ് സ്ക്രീനിൽ വീണ്ടും അവതരിക്കും. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ അഭ്രപാളിയിലേക്കെത്തുന്നത്. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രം ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഏറെ മികവ് പുലർത്തുന്നതായിരിക്കും എന്നാണ് പുറത്തിറങ്ങിയ ട്രെയിലർ തന്നിരിക്കുന്ന […]
ആകാംക്ഷയുണര്‍ത്തി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകൻ…!! നായികയായി ആ സൂപ്പർ താരം
വേഷങ്ങളുടെ വൈവിധ്യത്താല്‍ വിസ്‍യമിപ്പിക്കുകയാണ് സമീപകാല സിനിമയില്‍ മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി നായകനായ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനം ആകാംക്ഷയുണര്‍ത്തുന്നതാണ്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം ലോഞ്ച് ചെയ്‍തിരിക്കുകയാണ്. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല വീഴുകയും ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്. അക്കൂട്ടത്തിൽ നായികയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ […]
“ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..” മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ
സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് മമ്മൂട്ടി. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിൽ മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ […]
ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം…!! ‘ദേവദൂതന്‍’ റീ റിലീസ് ട്രെയ്‍ലര്‍
മോഹന്‍ലാലിന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കാര്യമായ വിജയം നേടാതെ പോയി. ചിത്രത്തിന് കഥയൊരുക്കിയത് നടനും എഴുത്തുകാരനുമായ രഘുനാഥ് പാലേരിയായിരുന്നു. എന്നാല്‍ പിന്നീട് സിനിമ കണ്ടവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞതോടെ വര്‍ഷങ്ങള്‍ക്കിപ്പുറം റിറിലീസിനൊരുങ്ങുകയാണ് സിനിമ. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം […]
ഉലകനായകന്റെ ഇന്ത്യൻ 2 കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; വിതരണനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന സമയവും പുറത്ത് വിട്ടിരിക്കുകയാണ്. ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുക. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് […]