Latest News
വിജയിയുടെ ഗോട്ടിൽ മോഹൻലാൽ?? ചിത്രം പങ്കുവച്ച് ‘ഗോട്ട്’ സംവിധായകന്‍ വെങ്കട് പ്രഭു
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഒരേയൊരു ലാലേട്ടനോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം മോഹന്‍ലാലിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയാണ് പ്രേംജി അമരന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെന്നൈയില്‍ വച്ച് എടുത്തതാണ് ചിത്രങ്ങള്‍. വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ആണ് വെങ്കട് പ്രഭുവിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന […]
“ഐ ഹേ,റ്റ് പ്രിഥ്വിരാജ്..”ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയും മുമ്പ് അംഗമായ ഗ്രൂപ്പാണത് ‘; കുറിപ്പ് വൈറൽ
അഭിനയത്തിലൂടെ മാത്രമല്ല കൃതമായ നിലപാടിലൂടെയും തുറന്ന് പറിച്ചലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരൻ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാത്രമല്ല മുൻപ് പല വിഷയങ്ങളിലും തൻ്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട് താരം.അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് അഹങ്കാരിയെന്നും ജാഡക്കാരനെന്നുമൊക്കെയുള്ള പഴികളും പൃഥ്വിരാജിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടണമെന്നും താര സംഘടനക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും തുറന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. ഇപോഴിതാ പൃഥ്വിരാജിനെ കുറിച്ച് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം “ഐ ഹേ,റ്റ് പ്രിഥ്വിരാജ്..” ഫേസ്ബുക്ക് […]
“ഇക്കയും ഏട്ടനും മിണ്ടുന്നില്ലത്രേ…, അവരെ തകർക്കാൻ കളിച്ച കളികൾക്ക് അവർ എന്തിന് സംസാരിക്കണം ” ; കുറിപ്പ്
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് താരസംഘടയായ ‘അമ്മ’. നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിലധികം നീളുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ മോഹൻലാൽ അതിൽ ഒരു പ്രതികരണവും നടത്താതെയായിരുന്നു രാജി വെച്ചത്. ഈ വിഷയങ്ങളിൽ മമ്മൂട്ടിയും പ്രതികരിച്ചിട്ടില്ല. സോഷ്യൽമീഡിയകളിൽ ഇരുവരും പ്രതികരിക്കാത്തതിൽ പല ട്രോളുകളും നടന്നു. […]
രജനികാന്തിനൊപ്പം കട്ടയ്ക്ക് കസറാന്‍ സൗബിൻ…!! കൂലി വൻ അപ്ഡേറ്റ് പുറത്ത്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവതാരവും. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാല്‍ എന്നത് […]
“മോഹൻലാൽ എന്ന വ്യക്തി ഒരുപാട് ഇമോഷണലി വീക് ആണെന്ന് തോന്നിയിട്ടുണ്ട്”
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മനസ്സില്ലാ മനസ്സോടെയാണ് മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയും മാറി നിന്നതോടെ ലാല്‍ വരണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലാല്‍ പ്രതിരകണം നടത്തിയിരുന്നില്ല. ഇതും പ്രതിസന്ധിയായി നിലനിന്നു. പോലീസും അന്വേഷണവും എല്ലാം എത്തിയതോടെ സംഘടനയില്‍ പ്രതിസന്ധി ശക്തമായി. ഇതോടെയാണ് ലാല്‍ സംഘടനയെ കൈവിടുന്നത്. […]
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട […]
വിക്രത്തിന്റെ തങ്കലാൻ ആകെ നേടിയത് എത്ര ?? കേരളത്തിൽ നിന്ന് നേടിയ കണക്കും പുറത്ത്
വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 68.60 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 36 കോടിയോളം രൂപയും നേടിയിരിക്കുന്നു.കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി […]
‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു, ആരോപണ വിധേയര്‍ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം’ ; പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് […]
‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’ ; ഗുരുതര ആരോപണവുമായി നടി മിനു
നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ […]
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കി. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ […]