09 Jan, 2025
1 min read

കേരളത്തില്‍ നിന്ന് മാത്രം മോഹൻലാൽ ചിത്രം നേടിയത് കോടികൾ ….!!കളക്ഷന്റെ തുക കേട്ട് കണ്ണ് തള്ളി മറ്റ് താരങ്ങള്‍

മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് നേര്. മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷിച്ചതിനുമപ്പുറമുളള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നേര് ആകെ എത്ര കളക്ഷൻ നേടി എന്നതിന്റെ കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു […]

1 min read

കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം; നേരിന് യുകെയിൽ മാത്രം ഒരു കോടിയിലധികം കളക്ഷൻ

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് തിയേറ്ററിൽ മികച്ച വിജമാണ് നേടുന്നത്. ഇത് പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമായാണ് ആരാധകരുൾപ്പെടെ കണക്കാക്കുന്നത്. യുകെയിലും മോഹൻലാലിന്റെ നേരിന് മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നേര് യുകെയിൽ 1.98 കോടി രൂപയിലധികം നേടിക്കഴിഞ്ഞു. കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 1.50 കോടി രൂപയാണ്. തിരുവനന്തപുരം മൾടപ്ലക്സുകളിൽ മോഹൻലാൽ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകർഷിക്കുകയാണ്. തിരുവനന്തപുരത്ത് മൾട്ടിപ്ലക്സുകളിൽ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു […]

1 min read

സലാറിന്റെ കളക്ഷനില്‍ വേറിട്ട റെക്കോര്‍ഡ്…!!! വൻ കുതിപ്പുമായി പ്രഭാസ് ചിത്രം

രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാര്‍ഷിച്ച താരം കന്നഡയുടെയും പ്രിയപ്പെട്ടവനാണ്. മാത്രമല്ല കന്നഡയില്‍ നിന്നുള്ള ഹിറ്റ് സംവിധായൻ പ്രശാന്ത് നീലിന്റെ സലാറില്‍ നായകനായും പ്രഭാസ് പ്രിയങ്കരനായി. എന്തായാലും കന്നഡയിലും പ്രഭാസിന്റെ സലാര്‍ കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കന്നഡയില്‍ മൊഴിമാറ്റിയെത്തിയ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡാണ് സലാര്‍ നേടിയിരിക്കുന്നത്. സലാര്‍ ഇന്ത്യയില്‍ നിന്ന് 360.82 കോടി രൂപ എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് […]

1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

മോഹൻലാൽ ചിത്രം നേരിന് വൻ കളക്ഷൻ; ഒരാഴ്ച കൊണ്ട് നേടിയത്..!

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവർത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ക്രിസ്മസ്‍ ദിനത്തിൽ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ […]

1 min read

ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം

ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് […]

1 min read

ഞെട്ടിച്ച് സലാർ, റിലീസ് ദിന കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു; അഭിനന്ദിച്ച് ചിരഞ്ജീവി

റിലീസ് ദിനത്തിൽ തന്നെ വൻ കളക്ഷൻ റിപ്പോർട്ട് സ്വന്തമാക്കി സലാർ. പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ആഗോളതലത്തിൽ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്. റിലീസ് ദിനത്തിൽ സലാർ ആഗോളതലത്തിൽ സലാർ നേടിയ തുക ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ […]

1 min read

2023ൽ നഷ്ടം 300 കോടിയെന്ന് നിർമ്മാതാക്കൾ: നാല് സൂപ്പർ ഹിറ്റുകളും 200 പരാജയങ്ങളും

മലയാള സിനിമയിൽ 2023ലുണ്ടായ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്നാണ് നിർമാതാക്കൾ പറയുന്നത്. പുറത്തിറങ്ങിയ 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് സൂപ്പർ ഹിറ്റായത്. മുടക്ക് മുതൽ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങൾക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങൾ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങൾക്ക് […]

1 min read

തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത്; ആദ്യ പത്തിൽ ഒരേയൊരു മലയാള ചിത്രം

  2023ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടു. ധാരാളം ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത വർഷമാണിത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തിൽ ആകെ ഒരു മലയാള സിനിമയ്ക്കാണ് ഇടം നേടാനായത്. ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ച 2018 ആണ് ആദ്യ പത്തിൽ ഇടംനേടിയ ആ മലയാള ചിത്രം. കളക്ഷനിൽ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിജയ് […]