16 Mar, 2025
1 min read

“മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല”

സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്. “മോഹൻലാൽ ശോഭന […]

1 min read

11 ദിവസം കൊണ്ട് ​ഗംഭീര കളക്ഷൻ; ടർബോ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മമ്മൂട്ടിക്കമ്പനി

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ഈ കമ്പനി ആരംഭിച്ചതിന് ശേഷം ഇതുവരെ നിർമ്മിച്ചവയിൽ വ്യത്യസ്ത ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. മാസ് ആക്ഷൻ വിഭാ​ഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തുന്നത്. വൈശാഖിൻറെ സംവിധാനത്തിൽ, മിഥുൻ മാനുവൽ തോമസിൻറെ തിരക്കഥയിൽ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടർബോ എന്ന ചിത്രത്തിൻറെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പൻ സ്ക്രീൻ കൗണ്ടുമായി എത്തിയ ചിത്രത്തിന് മികച്ച ഓപണിം​ഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഏറ്റവും […]

1 min read

തിരിച്ച് വരവ് ​ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു

യുവനടൻമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ആസിഫ് അലി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിൻറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ തലവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി- ബിജു മേനോൻ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച ഒക്കുപ്പൻസിയാണ് നേടിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രം […]

1 min read

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]

1 min read

ഹിറ്റടിക്കാനൊരുങ്ങി റാഫിയും നാദിർഷായും; വൺസ് അപോൺ എ ടൈം കൊച്ചി ട്രെയ്ലർ പുറത്ത്

മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മെയ് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- […]

1 min read

“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ

കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് […]

1 min read

അടുത്ത 100 കോടി ക്ലബ്ബിനൊരുങ്ങി പൃഥ്വിരാജ്; 13 ദിവസം കൊണ്ട് 75 കോടി നേടി ​ഗുരുവായൂരമ്പലനടയിൽ

പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആ​ഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും […]

1 min read

”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി

മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ​ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻ‌സർ […]

1 min read

”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു

1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]

1 min read

ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം

ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ​ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി […]