Artist
വിനീത് ശ്രീനിവാസന്റെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും എത്ര cringe elements ചേർത്താലും ആസ്വദിക്കും “
ഒരു നടനെന്ന രീതിയിലും സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവുകള്‍ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. സൗഹൃദ സിനിമകള്‍ പറയുന്നതില്‍ എക്കലവും വിജയിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യത്തെ ചിത്രം മുതല്‍ വിനീത് സൗഹൃദവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഇതേ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ വിനീതിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം വർഷങ്ങൾക്ക് ശേഷം ആണല്ലോ ഇപ്പോ ചർച്ച […]
ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?
പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]
കൽക്കിയിൽ അന്ന ബെന്നും ശോഭനയും; ആവേശത്തോടെ മലയാളി പ്രേക്ഷകർ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ ചിത്രത്തെ നോക്കികാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ സീരീസ് എന്നും ഈ ചിത്രത്തിന് അവകാശപ്പെടാം. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്ന ബെൻ, […]
പൊലീസുകാർക്കൊപ്പം കേക്ക് മുറിച്ച് ആസിഫ് അലി; ‘തലവൻ’ ടീമിന് കേരള പൊലീസിന്റെ ആദരം
ജിസ് ജോയ് ചിത്രം തലവൻ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുകയാണ്. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വിജയത്തിലേക്കെത്തിയത്. ഇപ്പോൾ തലവൻ ടീമിന് സ്നേഹാദരവ് നൽകിയിരിക്കുകയാണ് കേരളാ പൊലീസ്. പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ , ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം, […]
”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്
ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. […]
പ്രഭാസ് ചിത്രം ‘കൽക്കി 2898 AD’ തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ്
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായ ‘കൽക്കി 2898 AD’ ദുൽഖർ വിതരണത്തിനെത്തിക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ കൂട്ടായ്മ തന്നെയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. രണ്ട് ദിവസം മുൻപ് ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മേൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ദുൽഖറിന്റെ […]
തിയേറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ട് ആടുജീവിതം; വിസ്മയിപ്പിക്കുന്ന കളക്ഷനുമായി ചിത്രം
മലയാള സിനിമയ്ക്കിത് സുവർണകാലമാണ്. മറ്റ് ഭാഷാ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ പാടുപെട്ടപ്പോൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ നേടിയത്. ഇത് തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാർച്ച് 28ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു എത്ര വാർത്തയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സ്ക്രീൻ കൗണ്ട് കുറവാണെങ്കിലും പ്രധാന […]
“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ; കാരണം പറഞ്ഞ് ടിനി ടോം
മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുകയാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. […]
കാത്തിരിപ്പുകൾക്ക് താൽക്കാലിക വിരാമം; പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ പുറത്ത്
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് തന്നെ അത് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് മാത്രം പത്ത് ലക്ഷത്തിലധികം ആളുകളാണ് ഈ ട്രെയ്ലർ കണ്ടത്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി […]
ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ശേഷം രാജേഷ് മാധവൻ വീണ്ടും; പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങുകൾക്കു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടിയില്ല. രാജേഷ് മാധവൻ, ദിൽഷാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച മുനീർ മുഹമ്മദുണ്ണിയുടെ […]