കാത്തിരിപ്പുകൾക്ക് താൽക്കാലിക വിരാമം; പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ പുറത്ത്
1 min read

കാത്തിരിപ്പുകൾക്ക് താൽക്കാലിക വിരാമം; പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ പുറത്ത്

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് തന്നെ അത് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് മാത്രം പത്ത് ലക്ഷത്തിലധികം ആളുകളാണ് ഈ ട്രെയ്ലർ കണ്ടത്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

റിലീസിന് മുൻപ് തന്നെ ചിത്രം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. അതു തന്നെയാണ് ഈ സീരീസിന്റെ ഹൈലൈറ്റ്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടിയിരുന്നു.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.