ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ശേഷം രാജേഷ് മാധവൻ വീണ്ടും; പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
1 min read

ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ശേഷം രാജേഷ് മാധവൻ വീണ്ടും; പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങുകൾക്കു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടിയില്ല. രാജേഷ് മാധവൻ, ദിൽഷാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച മുനീർ മുഹമ്മദുണ്ണിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അൻവർ ഷെരീഫ്, രാജ് ബാൽ, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുലൈഖ മനസിൽ, ജാക്‌സൺ ബസാർ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണൻ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിർവഹിക്കുന്നു. ബിജിപാൽ ആണ് സം​ഗീതസംവിധാനം നിർവ്വഹിക്കുന്നത്.