Parvathy thiruvoth’
“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്, പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.”
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്തെത്തിയിരുന്നു. ഇതിൽ നടി പാർവ്വതി തിരുവോത്ത് സിനിമ മേഖലയിലെ വേതനത്തെ കുറിച്ചെല്ലാം സംസാരിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ലന്നും വിപണി മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്നാണ് പലരും പറയുന്നത്. പുരുഷൻമാരായ താരങ്ങൾക്ക് എല്ലായ്പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. എന്റെ അഭിപ്രായമാണ് ഞാൻ […]
”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്
ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. […]
ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്! വർക്ക്ഔട്ടിന് ചിൽഡ്രൻസ് പാർക്കിലെത്തി പാർവതി തിരുവോത്ത്
അഭിനേത്രി എന്നതിന് പുറമേ നല്ലൊരു ഭരതനാട്യം നർത്തകി കൂടിയായ പാർവതി അവതാരികയായി ആണ് തൻറെ കരിയറിന് തുടക്കം ഇടുന്നത്. കിരൺ ടിവിയിൽ അവതാരികയായിരുന്ന സാഹചര്യത്തിലാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്‍റെ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചു. പാർവതി ആദ്യമായി പ്രധാന നായിക വേഷം ചെയ്യുന്നത് 2007ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മിലിയാനയിലാണ്.പുനീത് […]
‘മമ്മൂക്കയുമായി അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്’; പാര്‍വ്വതി തിരുവോത്ത്
മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ച് പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരാള്‍ കൂടിയാണ്. മുപ്പത്തിനാലുകാരിയായ പാര്‍വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ […]