Artist
പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’; ‘ഭൈരവ ആന്തം’ റിലീസായി
നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ‘ഭൈരവ ആന്തം’ റിലീസ് ചെയ്തു. ഗാനത്തിൽ പ്രഭാസും ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സ്വപ്നം എന്നത് മാത്രമാണ് ‘കൽക്കി 2898 AD’ എന്ന ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയുന്നത്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും […]
വ്യത്യസ്ത ഗെറ്റപ്പിൽ ടൊവിനോ; അവറാന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ‘അവറാൻ’ എന്ന ടൊവിനോ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജോമോൻ ടി ജോൺ […]
നിരാശരായി ആരാധകർ..!: ഓഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല, മറ്റൊരു ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ ആറിന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ […]
“ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം” ;
2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. […]
”നൻപകൽ നേരത്ത് മയക്കം എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് സജസ്റ്റ് ചെയ്തു”; വിജയ് സേതുപതി
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. വിവിധ കോണുകളിൽ നിന്നും ചിത്രം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ച് നടൻ വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്. വല്ലാത്ത അനുഭവം നൽകിയ സിനിമയാണ് അതെന്നും പലരോടും അത് കാണാൻ താൻ നിർദേശിക്കുകയും ചെയ്തിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്. ”നൻപകൽ നേരത്ത് മയക്കം കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു […]
റാം പൊതിനേനി, പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’; ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ
ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡബിൾ ഐ സ്മാർട്’. പ്രേക്ഷകർ ഏറെ ആവേഷത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇൻഡിപെൻഡൻസ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലീസ് ഡേറ്റ് പോസ്റ്ററിൽ റാമിനെ […]
നാനി – വിവേക് ആത്രേയ ചിത്രത്തിലെ ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്; ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ സൂപ്പർതാരം നാനിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സരിപോധ ശനിവാരം’. സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഇപ്പോൾ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗരം ഗരം’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. റോക്ക് ഗാനമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വിശാൽ ദഡ്ലാനി ഗാനം ആലപിച്ചിരിക്കുന്നു. നിമിഷനേരം കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സനപതി ഭരധ്വാജ് പട്രൂടു ഗാനത്തിന്റെ […]
മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും; നായിക ആര്?
തമിഴിലെ റൊമാന്റിക് ഹിറ്റ് സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. നടൻ കൂടിയായ അദ്ദേഹം മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് സന്തോഷമുള്ള കാര്യമാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോർട്ട് […]
സ്ക്രീനിൽ മിന്നിമറഞ്ഞ് മോഹൻലാലും പ്രഭാസും; കണ്ണപ്പയുടെ ടീസർ കണ്ട് ഞെട്ടി ആരാധകർ
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത്കുമാർ, കാജൽ അഗർവാൾ, മോഹൻ ബാബു, പ്രീതി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്ലിംപ്‌സ് അടക്കമുള്ള കിടിലൻ ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ […]
കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ആദരം, ഉപഹാരം സമ്മാനിച്ചു
കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരത്തിനർഹരായ മലയാളി താരങ്ങൾ മലയാള സിനിമയുടെ മൊത്തം അഭിമാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇവരെ കേരള സർക്കാർ ആദരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ […]