22 Dec, 2024
1 min read

“അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു” ; മോഹൻലാൽ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി […]

1 min read

നിവിൻ പോളിയുടെ തമിഴ് ചിത്രം ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കർ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം […]

1 min read

നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ‘സൂര്യാസ് സാറ്റർഡേ’ സെക്കൻഡ് ലുക്ക് പുറത്ത്

നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയെ ആണ് പോസ്റ്ററിൽ കാണാനാവുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും. ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന ‘സൂര്യാസ് സാറ്റർഡേ’യിലെ മറ്റ് […]

1 min read

ത്രീഡിയിൽ വിസ്മയം തീർത്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’; തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയാണ്. ചിത്രത്തിന്റെ ത്രീഡി വിസ്മയത്തിൽ അഭിരമിച്ച പ്രേക്ഷകർ സിനിമയെ ഹൃദയത്താൽ സ്വീകരിച്ചു. കേരളത്തിൽ 320 സ്ക്രീനുകളിലായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ 190 സ്ക്രീനുകളും ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് […]

1 min read

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആ​ഗ്രഹിച്ചിരുന്നുവെന്ന് ജ​ഗദീഷ്

‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജ​ഗദീഷ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മോഹൻലാൽ ഉൾപ്പെടെയുളളവർ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. എന്നാൽ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയിൽ നിന്നും പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ […]

1 min read

റാം പൊത്തിനേനി നായകനായ ഡബിൾ സ്മാർട്ടിലെ മാസ്സ് ഡാൻസ് ഗാനമെത്തി; സ്റ്റെപ് മാർ ലിറിക് വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി വമ്പൻ സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾ സ്മാർട്ട്. ഈ വർഷം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ഡബിൾ സ്മാർട്ടിലെ മാസ്സ് ഗാനമായ സ്റ്റെപ് മാർ റിലീസ് ചെയ്തു. ഒരു മെഗാ മാസ്സ് ഡാൻസ് ഗാനമായി രൂപപെടുത്തിയിരിക്കുന്ന സ്റ്റെപ് മാറിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ജയദേവൻ […]

1 min read

“മോഹൻലാലിൻറെ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം.വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതീതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാല് വയസുകാരന്റെ മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെ കുറിച്ച് പറയാൻ ഏറെയുണ്ടാകും.ഏത് കാലഘട്ടത്തിലും മോഹൻലാൽ കഴിഞ്ഞെ മലയാളിക്ക് മറ്റൊരു താരമുള്ളു. ഇപ്പോഴിതാ മോഹൻലാൽ വനിതാ ഫിലിം അവാർഡിൽ പാട്ട് പാടിയതിനെ കുറിച്ച് ഒരു […]

1 min read

അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; കതിരവൻ ഉടൻ എത്തും

കുറച്ചു കാലമായി മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി ചരിത്ര പുരുഷൻ അയ്യങ്കാളിയുടെ വേഷത്തിൽ എത്തുമോ ഇല്ലയോ എന്നത്. ഇപ്പോൾ അക്കാര്യത്തിൽ മറുപടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ അഭിനയിക്കും എന്നാണ് വിവരം. യുവ സംവിധായകൻ അരുൺരാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവൻ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അരുൺരാജ് തന്നെയാണ് നിർവ്വഹിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത […]

1 min read

നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ

തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ആരംഭിച്ചു. നിഖിൽ നായകനായി എത്തുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജയും മറ്റ് ചടങ്ങുകളും. ബി​ഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി […]

1 min read

സിജു വിൽസൺ ചിത്രം പുഷ്പക വിമാനം ടീസർ പുറത്ത്

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് […]