ഞെട്ടിക്കാൻ മാസ് ത്രില്ലറുമായി ബി. ഉണ്ണികൃഷ്ണന്‍ എത്തുന്നു ; നായകന്‍ മമ്മൂട്ടി ; ഷൂട്ട്‌ ഉടൻ ആരംഭിക്കുന്നു
1 min read

ഞെട്ടിക്കാൻ മാസ് ത്രില്ലറുമായി ബി. ഉണ്ണികൃഷ്ണന്‍ എത്തുന്നു ; നായകന്‍ മമ്മൂട്ടി ; ഷൂട്ട്‌ ഉടൻ ആരംഭിക്കുന്നു

മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ ബി ഉണ്ണികൃണന്‍ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥാമാക്കിയിട്ടുണ്ട്. അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ അവസാനം ചെയ്ത ചിത്രമാണ് ആറാട്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. കോമഡിയായും ആക്ഷനായും കിടിലന്‍ ഡയലോഗുകള്‍ പറഞ്ഞും മോഹന്‍ലാല്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരിക്കും നായകന്‍ എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ജൂലായ് പത്തിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ വാര്‍ത്ത. 2010 ല്‍ തിയേറ്ററില്‍ എത്തിയ പ്രമാണി എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇറങ്ങാനിരിക്കുന്ന ചിത്രത്തിനുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് വിവരം. കൂടാതെ, ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നത്. ആറാട്ടിന് ശേഷം ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
മമ്മൂട്ടിയെ കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, സിദ്ധിക്ക് തുടങ്ങിയ മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരം രവീണ ടണ്ടനും ചിത്രത്തില്‍ ഉണ്ട് എന്ന് സ്ഥിരഹീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുപോലെ മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.