ലൂസിഫറും വിക്രവും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ട്.. ഞെട്ടി ആരാധകർ
1 min read

ലൂസിഫറും വിക്രവും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ട്.. ഞെട്ടി ആരാധകർ

മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച നടനും സംവിധായകനും ഗായകനും ആണ് പൃഥ്വിരാജ് സുകുമാരൻ തന്റെ സംവിധാന വൈഭവം ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ താരം ഏറെ അഭിമാനത്തോടെ താൻ വിക്രം എന്ന സിനിമ കണ്ടു എന്ന് തുറന്നു പറയുകയാണ്.  കമൽ ഹാസൻ- ലോക്ഷ് കനകരാജ് ടീമിന്റെ ചിത്രമായ  വിക്രം കണ്ടപ്പോൾ തനിക്ക് ഏറെ അഭിമാനവും ഇഷ്ടവും തോന്നി എന്നാണ് പൃഥ്വിരാജ് സുകുമാരൻ പറയുന്നത്. വിക്രത്തെ യും ലൂസിഫർ എന്ന സിനിമയേയും താരതമ്യം ചെയ്ത് ആളുകൾ സംസാരിക്കുന്ന തന്നെ തനിക്ക് അഭിമാനമാണെന്നും.

ലോകേഷ് കനകരാജ് നിന്റെ മേക്കിംഗ് അവതരണ മികവും എല്ലാം തന്നെ ഒരുപാട് അത്ഭുതപ്പെടുത്തി എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഇന്നത്തെ കമലഹാസനെ കാണിച്ചുതരികയാണ് അദ്ദേഹം ഈ സിനിമയിലൂടെ ചെയ്തത്. മോഹൻലാലിനെ നായകനാക്കി താൻ അണിയിച്ചൊരുക്കിയ ലൂസിഫർ എന്ന സിനിമയുടെ വിക്രം എന്ന സിനിമ ഉപമിക്കാൻ തന്നെ ആളുകൾ കാരണമാകുന്നത് അഭിമാനത്തോടെയാണ് ഏറ്റെടുക്കുന്നത്. മോഹൻലാലിനെ ഇന്നത്തെ മോഹൻലാലായി കാണിക്കുകയാണ് ലൂസിഫർ ലൂടെ പൃഥ്വിരാജ് ചെയ്തത് അതു കൊണ്ടു തന്നെ ഇരു ചിത്രങ്ങളും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്.

ലൂസിഫറിലൂടെ  താൻ കാണാൻ ആഗ്രഹിച്ച മോഹൻലാലിനെയാണ് ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാൻ ശ്രമിച്ചത്.  ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയാണ് ആരാധകർക്കും മുന്നിലേക്ക് എത്തിയത് മികച്ച അഭിപ്രായം തന്നെയാണ് ചിത്രം നേടിയെടുത്തത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണവും പെട്ടെന്ന് തന്നെ നടക്കുമെന്നും ഇതും ആരാധകർക്ക് ഒരു വിഷ്വൽ തന്നെയായിരിക്കുമെന്ന പ്രതീക്ഷയുണ്ട്. പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്താൻ ഒരുങ്ങുന്ന സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധക ലോകം നൽകുന്നത്. സിനിമാ മേഖലയിലെ പുതിയ അത്ഭുതങ്ങൾ ക്കായി ആരാധകർ കാത്തിരിക്കുകയാണ്.