24 Jan, 2025
1 min read

മമ്മൂട്ടിയുടെ ‘കസബ’ തമിഴ് വേര്‍ഷന്‍ ഈ മാസം റിലീസിന്

നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘കസബ’ തമിഴ് ഡബ് ഈ മാസം റിലീസിന് ഒരുങ്ങുന്നു. ‘സര്‍ക്കിള്‍’ എന്നാണ് തമിഴ് വേര്‍ഷന് നല്‍കിയിരിക്കുന്ന പേര്. കേരളാ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വലിയ വിജയം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കസബയുടെ തമിഴ് വെര്‍ഷന്‍ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ മാത്രമായിരിക്കും റിലീസ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം 24ന് […]

1 min read

‘ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പുതിയ അപ്‌ഡേറ്റ് പുറത്ത്

സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നു. കഴിഞ്ഞ കുറച്ച് നമാളുകള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരുന്നു. പ്രഖ്യാപനം തൊട്ട് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എല്‍ കെ’ എന്ന […]

1 min read

മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു!

മലയാള സിനിമയുടെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് പേര്‍. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യ ആഗോള മെഗാ ഡിജിറ്റല്‍ ഇവന്റില്‍ ആണ് പ്രിഖ്യാപനം. കലൂര്‍ ഐ.എം.എ ഹാളില്‍ മലയാള സിനിമയുടെ അഭിമാനമായ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെയാണ് കൊച്ചിയില്‍ വെച്ച് ഇന്നലെ നടന്ന […]

1 min read

എക്സ്പീരിമെന്റ് 5 ട്രെയ്‌ലര്‍ പുറത്ത്; ചിത്രത്തിനായി കാത്തിരുന്ന് പ്രേക്ഷകര്‍

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ […]

1 min read

‘എലോണ്‍ സിനിമ ഒത്ത സെറുപ്പിന് സമാനമായ രീതിയില്‍ ആവിഷ്‌കരിച്ച ചിത്രമാണ്, ആ ചിത്രം ലാല്‍ സാറിനെ വെച്ച് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്’ പാര്‍ഥിപന്‍ പറയുന്നു

തമിഴ് നടനും സംവിധായകനുമാണ് രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്. പാര്‍ഥിപന്‍ സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസയും ദേശീയ അവാര്‍ഡും ലഭിച്ച ചിത്രമാണ് ഒത്ത സെറുപ്പ് സൈസ് 7. ഈ ചിത്രം മലയാളത്തില്‍ മോഹന്‍ലാലിനെ വച്ച് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി തുറന്നു പറയുകയാണ് അദ്ദേഹം. പാര്‍ഥിപന്‍ സംവിധാനം ചെയ്ത ഏക കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ഒത്ത സെറുപ്പ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘എലോണ്‍’ […]

1 min read

ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാന്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മറ്റൊരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തലവരമാറ്റി വരച്ചു എന്ന് തന്നെ പറയാം. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് […]

1 min read

‘തന്റെ ഒരു സിനിമയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബും ഫ്രീയായി അഭിനയിച്ചു’; ദിനേശ് പണിക്കര്‍

ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]

1 min read

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം

നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു. അതുപോലെ മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് രോമാഞ്ചം. ചിത്രം നാലാം വാരത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ 197 […]

1 min read

‘എക്സ്പിരിമെന്റ് 5’ സെന്‍സറിങ് വിജയകരമായി പൂര്‍ത്തിയാക്കി; മലയാളത്തില്‍ ഒരു സോംബി സിനിമ ഇത് ആദ്യം

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്‌സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും. ഇപ്പോഴിതാ, എക്‌സ്പിരിമെന്റ് 5ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. മല്‍വിന്‍ താനത്ത്, […]

1 min read

കീരവാണി വീണ്ടും മലയാളത്തില്‍; ശ്രീകുമാരന്‍ തമ്പി – കീരാവാണി കൂട്ടുകെട്ട് ഉടന്‍

ഓസ്‌കര്‍ തിളക്കത്തിലാണ് സംഗീജ്ഞന്‍ കീരവാണി. ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, കീരവാണി വീണ്ടും മലയാളത്തിലേക്ക് എന്നുള്ള വാര്‍ത്തയാണഅ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകള്‍ക്ക് കീരവാണി സംഗീതം പകര്‍ന്നിട്ടുണ്ട്. ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ട് കാണാം. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ഓസ്‌കാര്‍ നേടിയ […]