എക്സ്പീരിമെന്റ് 5 ട്രെയ്‌ലര്‍ പുറത്ത്; ചിത്രത്തിനായി കാത്തിരുന്ന് പ്രേക്ഷകര്‍
1 min read

എക്സ്പീരിമെന്റ് 5 ട്രെയ്‌ലര്‍ പുറത്ത്; ചിത്രത്തിനായി കാത്തിരുന്ന് പ്രേക്ഷകര്‍

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും.

Experiment 5 Official Trailer | Nitheesh K Nair | Ashwin Chandran | Manoj Thanath - YouTube

ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സ്പീരിമെന്റ് 5. സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് റഹീം എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ. നായര്‍, എഡിറ്റര്‍- മില്‍ജോ ജോണി, കല- ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്‍, ബിജിഎം- ശ്യാം ധര്‍മ്മന്‍, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍- ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിതീഷ് എം.വി.ആര്‍.

Experiment 5 | എക്‌സ്പീരിമെന്റ് ഫൈവ് - Mallu Release | Watch Malayalam Full Movies

അതേസമയം, കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ജനശ്രദ്ധ നേടിയിരുന്നു. ഹോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മാത്രം കണ്ടിരുന്ന സോംബി കഥാപാത്രങ്ങള്‍ ഇനി മലയാളത്തിലേക്കു എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ഇന്‍വെസ്റ്റിഗേഷനും അതുപോലെ എക്സ്പിരിമെന്റും ഒക്കെ കൂടികലര്‍ന്ന ഒരു കഥാഗതിയാണ് ചിത്രം. ഒരു കൂട്ടം നവാഗതര്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

𝙳𝙴𝚅𝙸 𝙽𝙰𝙽𝙳𝙰. 𝚂 (@devi._.nanda) • Instagram photos and videos

നമോ പിക്‌ച്ചേര്‍സുമായി സഹകരിച്ച് എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് ആണ് ‘എക്സ്പീരിമെന്റ് 5’ നിര്‍മ്മിക്കുന്നത്. സാഗറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സ്ഫടികം ജോര്‍ജ്ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Experiment 5 | എക്‌സ്പീരിമെന്റ് ഫൈവ് - Mallu Release | Watch Malayalam Full Movies

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത് സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തും. എഡിറ്റര്‍ മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍ നിധീഷ് കെ നായര്‍, കല ബിനീഷ് ചോല, മേക്കപ്പ് കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ് സഞ്ജയ് മാവേലി, സ്റ്റില്‍സ് ജിയോ വിജെ, ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍, ബിജിഎം ശ്യാം ധര്‍മ്മന്‍, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍ ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിതീഷ് എം. വി. ആര്‍, പി ആര്‍ ഒ എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതേസമയം, മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങള്‍.