22 Jan, 2025
1 min read

“എന്റെ അതുവരെയുള്ള അഭിനയജീവിതത്തിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ പ്രതിഭയാണ് ലാൽ, അതിനുശേഷം അങ്ങനെ ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല”- മോഹൻലാലിനെ കുറിച്ച് തിലകൻ

മലയാള സിനിമയുടെ വിസ്മയമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ വളരെ വേഗം ആയിരുന്നു മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനായി തിളങ്ങിയത്. ഏത് വേഷവും അനായാസം ചെയ്യാൻ സാധിക്കുന്ന അഭിനയ പ്രതിഭാസത്തെ എല്ലാവരും നടനവിസ്മയം എന്ന് വിളിച്ചു. കമലദളവും ഗുരുവും ഒക്കെ അദ്ദേഹത്തിന്റെ മികച്ച വിസ്മയങ്ങളുടെ നേർസാക്ഷ്യങ്ങളിൽ ചിലതു മാത്രം. സ്ക്രീനിൽ മോഹൻലാൽ കരഞ്ഞപ്പോൾ ഒപ്പം എല്ലാവരും കരഞ്ഞു. അത്രത്തോളം സ്വാഭാവികതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. […]

1 min read

തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് എന്നത് ഫുഡ് ബോൾ താരം നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി

ടോവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ക്ലീൻ എന്റർടൈൻമെന്റ് ആയിരുന്നു ചിത്രം എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു. ചിത്രത്തിലെ ടോവിനോ തോമസിന്റെ വസ്ത്രധാരണവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലേ കോസ്റ്റുമിലേക്ക് ആണ് ആളുകൾ ശ്രെദ്ധ ചെലുത്തുന്നത്. കോസ്റ്റുമുകൾക്ക് പിന്നിലെ കഥ പറയുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ താരമായി നെയ്മറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രധാനപ്പെട്ട രംഗത്തെ കോസ്റ്റ്യൂം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മുഹ്സിൻ പറയുന്നത്. നെയ്മറിന്റെ […]

1 min read

“മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയാണ് ഓര്‍മവരുന്നത്, മോഹന്‍ലാല്‍ എന്നാൽ സിംഹത്തെപോലെ: താരരാജാക്കന്മാരെ കുറിച്ച് വിജയ് ദേവരകൊണ്ട…

മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് ഒക്കെ അതിൽ ചില ചിത്രങ്ങൾ മാത്രമാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കാണുവാൻ വേണ്ടി എത്തിയിരുന്നു വിജയ് ദേവരകൊണ്ട. അപ്പോൾ താരം പറയുന്ന ചില വാചകങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് ഒരു സിംഹത്തെ ആണ് ഓർമ്മ വരുന്നത്. മമ്മൂട്ടി […]

1 min read

മോണ്‍സ്റ്ററില്‍ ഹണി റോസിന്റെ മുഴുനീള കഥാപാത്രം, ചിത്രത്തിന്റെ ജോണര്‍ പറയാറായിട്ടില്ല: ഹണി റോസ്

പുലിമുരുകൻ എന്ന ചിത്രത്തിന്റെ വിജയം ഏതു പ്രേക്ഷകരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങാനായി ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റാർ. ഈ ചിത്രത്തിന് വേണ്ടി ഓരോ മോഹൻലാൽ ആരാധകരും വളരെയധികം പ്രത്യാശയോടെ ആണ് കാത്തിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മികച്ച ഒരു കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് മോൺസ്റ്റർ. ഏത് ജോണറിലാണ് സിനിമ എന്നത് ഇപ്പോഴും പറയാറായിട്ടില്ല എന്നുമൊക്കെയാണ് ചിത്രത്തിലെ നടിയായ ഹണി റോസ് പറയുന്നത്. […]

1 min read

പൃഥ്വിരാജ് സിനിമയിലും ജീവിതത്തിലും വെല്ലുവിളി നേരിട്ട് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ വളരെ മികച്ച കുറച്ചു ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ്. മികച്ച ചിത്രങ്ങൾ പൃഥ്വിരാജിനെ വച്ച് സംവിധാനം ചെയ്ത് നടന്റെ കരിയറിൽ തന്നെ വളരെയധികം ബ്രേക്ക് സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധായകനെന്ന് തന്നെ ലാൽ ജോസിനെ വിളിക്കാം. ക്ലാസ്സ്‌മേറ്റ്സിലെ സുകുവിനെയും അയാളും ഞാനും തമ്മിലെ രവി തരകനെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ലല്ലോ. ഇപ്പോഴിതാ പൃഥ്വിയുടെ ജീവിതത്തിലും […]

1 min read

175 ദിവസത്തോളം കന്നടയിൽ ഓടിയ മോഹൻലാൽ ചിത്രം; ഇതൊക്കെ കൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്.

മോഹൻലാൽ ചിത്രങ്ങൾ എന്നു പറഞ്ഞാൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ പല വിജയ ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ളത് ആണ്. അത്തരം സിനിമകൾ എടുക്കുകയാണെങ്കിൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ചിത്രമായ തേൻമാവിൻ കൊമ്പത്ത് എടുത്തു പറയേണ്ട ഒരു മോഹൻലാൽ ചിത്രമാണ്. ഈ ചിത്രം രജനീകാന്ത് നായകനായി ആദ്യം റീമേക്ക് ചെയ്യുന്നത് തമിഴിൽ ആയിരുന്നു. മുത്തു എന്ന പേരിലായിരുന്നു ഈ […]

1 min read

നിർണയത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടി ആദ്യം എഴുതിയത് ; അത് മോഹൻലാലിലേക്ക് എത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്ത്..

മെഡിക്കൽ മേഖലയിലെ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്ന ഒരു ചിത്രമായിരുന്നു നിർണയം എന്ന ചിത്രം. കുറെ കാലങ്ങൾക്കു മുൻപേ വന്ന ചിത്രം കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രം എന്ന പേരിലായിരുന്നു കൂടുതലായും ശ്രദ്ധനേടിയിരുന്നത്. മോഹൻലാൽ മികച്ച അഭിനയം കാഴ്ചവെച്ച റോയ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു എഴുതിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്തായ ചെറിയാൻ കല്പകവാടി. 1995 സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിർണ്ണായകം. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ആ പ്രോജക്ട് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. […]

1 min read

‘ലൂസിഫറിന് മുകളിൽ നില്‍ക്കും എമ്പുരാൻ’; അബ്രാം ഖുറേഷി എത്തുന്നു -എമ്പുരാൻ പ്രഖ്യാപനവുമായി മോഹൻലാൽ…

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. വലിയ വിജയം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും ലൂസിഫർ തരംഗം അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി പൃഥ്വിരാജ് അണിഞ്ഞപ്പോൾ അത് തെറ്റായി പോയില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കിയ ഒരു ചിത്രമായിരുന്നു ലൂസിഫർ. ഇന്നും പൃഥ്വിരാജിനെ വേദികളിൽ കാണുമ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യം ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോൾ ആണ് എന്നത് […]

1 min read

പഴശ്ശിരാജയ്ക്ക് ശേഷം എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടി ; രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കടുവന്നാഗ’യുടെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിച്ചു ; പ്രതീക്ഷയോടെ പ്രേക്ഷകർ

മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കടുഗന്നാഗ ഒരു യാത്രകുറിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ കഥകൾ ഒരു ആന്തോളജി വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഇത്. എം ടി വാസുദേവൻ നായരുടെ ആത്മകഥാംശമുള്ള ഒരു കഥ കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ്ങ് ആവിശ്യത്തിന് വേണ്ടി മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറും ആയ സനത് ജയസൂരൃമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു. […]

1 min read

“ഈ സിനിമയ്ക്ക് സൈബർ അറ്റാക്കുകൾ ഉണ്ടായില്ല. അതൊക്കെ നിഷ്പ്രഭമായി.ഒക്കെ ജനങ്ങൾ നോക്കി” – പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പാപ്പൻ എന്ന ചിത്രം. ചിത്രം വിജയം ആക്കിയതിൽ പ്രേക്ഷകർക്കു നന്ദി പറയുകയാണ് ഇപ്പോൾ സുരേഷ് ഗോപി. സിനിമയ്ക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ ജനങ്ങൾ തന്നെ തള്ളിക്കളഞ്ഞ എന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ വിജയം ആഘോഷിക്കാൻ കോഴിക്കോട് എത്തുകയായിരുന്നു താരം. പാപ്പൻ ജനങ്ങൾ ഏറ്റെടുത്തു. ജീവിതത്തിലും സിനിമാ വ്യവസായത്തിനു ഒക്കെ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ഒരുപാട് സന്തോഷം. ഈ സിനിമയ്ക്ക് സൈബർ […]