തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് എന്നത് ഫുഡ് ബോൾ താരം നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി
1 min read

തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് എന്നത് ഫുഡ് ബോൾ താരം നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി

ടോവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ക്ലീൻ എന്റർടൈൻമെന്റ് ആയിരുന്നു ചിത്രം എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു. ചിത്രത്തിലെ ടോവിനോ തോമസിന്റെ വസ്ത്രധാരണവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലേ കോസ്റ്റുമിലേക്ക് ആണ് ആളുകൾ ശ്രെദ്ധ ചെലുത്തുന്നത്. കോസ്റ്റുമുകൾക്ക് പിന്നിലെ കഥ പറയുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ താരമായി നെയ്മറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രധാനപ്പെട്ട രംഗത്തെ കോസ്റ്റ്യൂം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മുഹ്സിൻ പറയുന്നത്.

നെയ്മറിന്റെ കോസ്റ്റ്യൂമിൽ നിന്നാണ് ടോവിനോയുടെ കല്യാണ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് പറയുന്നത്. മഷർ ഹംസയാണ് തല്ലുമാലയുടെ കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്. ഞാനും മഷറൂം ആയുള്ള കഴിഞ്ഞ ആറു വർഷത്തെ ഇൻസ്റ്റഗ്രാം ചാറ്റ് നോക്കിയാൽ തല്ലുമാലയുടെ കോസ്റ്റിയുമാണ് ചർച്ച ചെയ്തത് എന്ന് മനസിലാകും. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തിരിക്കുന്നത് നെയ്മർ റഫറൻസ് ആണ്. ഞങ്ങളുടെ പ്രധാനപ്പെട്ട റഫറൻസ് എന്ന് പറയുന്നത് നെയ്മറിന്റെ കോസ്റ്റ്യൂം ആണ്. സിനിമയിലെ ഒരു പ്രധാനപ്പെട്ട രംഗത്ത് ഉപയോഗിച്ചിരിക്കുന്ന കോസ്റ്റും എന്നും മുഹസിൻ പറയുന്നു.

kl 10 പത്ത് കഴിഞ്ഞാൽ ചെയ്യാനിരുന്ന സിനിമയാണ് തല്ലുമാല എന്നും മുഹസ്സിന് പറയുന്നുണ്ട്. വൃത്തിയാക്കുന്ന രീതിയിലേക്ക് തല്ലുമാലയുടെ തിരക്കഥ എത്തിക്കുവാൻ വേണ്ടി കുറെ സമയം എടുത്തിരുന്നു. തല്ലുമാലയുടെ തിരക്കഥയിൽ പണിയെടുക്കുന്ന സമയത്ത് തന്നെ തമാശയും, വൈറസും, ഹലാൽ ലൗ സ്റ്റോറിയും ഒക്കെ ചെയ്യുകയും ചെയ്തു. എന്നിട്ട് അവസാനം ഇപ്പോഴാണ് തല്ലുമാല എന്ന സിനിമ ഉണ്ടാകുന്നത്. തീയേറ്റർ നിന്നും മികച്ച പ്രതികരണങ്ങളാണ് തല്ലുമാലയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രം തന്നെയാണ് തല്ലുമാലയിലെ കഥാപാത്രമെന്ന് ഒരേപോലെ എല്ലാവരും പറയുന്നുണ്ട്.

മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിന്റെ നായികയായി എത്തിയിരിക്കുന്നത്. കല്യാണിയുടെ പ്രകടനവും വളരെ മികച്ചതായിരുന്നു എന്ന് പ്രേക്ഷകർ ഒരേപോലെ പറയുന്നു. കല്യാണിയെ കൂടാതെ ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത് ഷൈൻ ടോം ചാക്കോയാണ്. ഷൈന്റെ വളരെ മനോഹരമായ ഒരു പ്രകടനമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പതിവു തെറ്റിക്കാതെ തന്നെ തല്ലുമാലയിലും ഷൈൻ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് പ്രേക്ഷകർ ഒന്നാകെ പറയുന്നു.