പൃഥ്വിരാജ് സിനിമയിലും ജീവിതത്തിലും വെല്ലുവിളി നേരിട്ട് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്
1 min read

പൃഥ്വിരാജ് സിനിമയിലും ജീവിതത്തിലും വെല്ലുവിളി നേരിട്ട് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ വളരെ മികച്ച കുറച്ചു ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ്. മികച്ച ചിത്രങ്ങൾ പൃഥ്വിരാജിനെ വച്ച് സംവിധാനം ചെയ്ത് നടന്റെ കരിയറിൽ തന്നെ വളരെയധികം ബ്രേക്ക് സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധായകനെന്ന് തന്നെ ലാൽ ജോസിനെ വിളിക്കാം. ക്ലാസ്സ്‌മേറ്റ്സിലെ സുകുവിനെയും അയാളും ഞാനും തമ്മിലെ രവി തരകനെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ലല്ലോ.

ഇപ്പോഴിതാ പൃഥ്വിയുടെ ജീവിതത്തിലും സിനിമയിലും ഒക്കെ ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയത്താണ് അയാളും ഞാനും തമ്മിൽ എന്ന ചിത്രം റിലീസ് ആകുന്നത് എന്ന് തുറന്നു പറയുകയാണ് ലാൽ ജോസ്. ലാൽ ജോസ് ഏറ്റവും പുതുതായി സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽജോസ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.

സ്വകാര്യ ജീവിതത്തിലും സിനിമയിലും ഒക്കെ ഒരേപോലെ പൃഥ്വിരാജ് വെല്ലുവിളി നേരിടുന്ന സമയത്തായിരുന്നു അയാളും ഞാനും തമ്മിൽ എന്ന സിനിമ ചെയ്യുന്നത്. ഏതോ ഒരു അഭിമുഖത്തിൽ അയാൾ എന്തോ പറഞ്ഞു എന്ന പേരിൽ പൃഥ്വിരാജിന് സൈബർ ആക്രമണങ്ങൾ നേരിടുന്ന സമയമായിരുന്നു അത്. എന്നോട് സിനിമ തുടങ്ങിയപ്പോൾ പലരും പറഞ്ഞു ഈ സമയത്ത് അയാളുടെ സിനിമ വന്നാൽ തിയേറ്ററിൽ പ്രശ്നം ഉണ്ടാകുമെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു, രവി തരകൻ പൃഥ്വിരാജിൽ ഭദ്രമായിരിക്കും എന്ന്. എന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മിൽ.

ചിത്രത്തിലെ മെഡിക്കൽ കോളേജ് ഭാഗങ്ങൾ തന്നെ മൂന്ന് മെഡിക്കൽ കോളേജുകളിൽ ആയിട്ടായിരുന്നു ഷൂട്ട് ചെയ്തത്. സിനിമകളിൽ ഏറ്റവും കൂടുതൽ ലൊക്കേഷൻ ഷൂട്ടിംഗ് ചിത്രവും അതു തന്നെയാണ്. ഏറ്റവും പുതിയ ചിത്രമായ സോളമന്റെ തേനീച്ചകൾ എന്ന ചിത്രം ഓഗസ്റ്റ് 18 നാണ് റിലീസ് ചെയ്യുന്നത്. ഒരുപാട് പുതുമുഖങ്ങളെ ലാൽജോസ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജ് ആണ്. ഒപ്പം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വിൻസി അലോഷ്യസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ തന്നെയാണ് എത്തുന്നത്.