Latest News

മോണ്‍സ്റ്ററില്‍ ഹണി റോസിന്റെ മുഴുനീള കഥാപാത്രം, ചിത്രത്തിന്റെ ജോണര്‍ പറയാറായിട്ടില്ല: ഹണി റോസ്

പുലിമുരുകൻ എന്ന ചിത്രത്തിന്റെ വിജയം ഏതു പ്രേക്ഷകരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങാനായി ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റാർ. ഈ ചിത്രത്തിന് വേണ്ടി ഓരോ മോഹൻലാൽ ആരാധകരും വളരെയധികം പ്രത്യാശയോടെ ആണ് കാത്തിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മികച്ച ഒരു കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് മോൺസ്റ്റർ. ഏത് ജോണറിലാണ് സിനിമ എന്നത് ഇപ്പോഴും പറയാറായിട്ടില്ല എന്നുമൊക്കെയാണ് ചിത്രത്തിലെ നടിയായ ഹണി റോസ് പറയുന്നത്.

മോഹൻലാലിനൊപ്പമുള്ള ഹണി റോസിന്റെ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ഇട്ടിമാണി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയായിരുന്നു ഹണി റോസ് അവിസ്മരണീയമാക്കിയത്. ഭാമി എന്ന കഥാപാത്രത്തെയാണ് മോൺസ്റ്റാറിൽ ഹണിറോസ് അവതരിപ്പിക്കുന്നത്. പുതിയ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മോൺസ്റ്ററിനെക്കുറിച്ചും സംസാരിച്ചിരുന്നത്. ഏത് ജെണലിൽ ആണ് എന്ന് ചോദിച്ചാൽ അത് ഇപ്പോഴും പറയാറായിട്ടില്ല എന്നതാണ് സത്യം. വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്. ഒരുപക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമി. ധാരാളം ഷേഡുകൾ ഉള്ള ഒരു കഥാപാത്രമാണ്.

ഷൂട്ടിങ്ങിനിടെ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും ഞാൻ എന്നെ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നതും ഈ സിനിമയ്ക്ക് വേണ്ടി തന്നെയാണ്. വൈശാഖ് സാർ എന്നോട് പറഞ്ഞിരുന്നു എന്റെ കഥാപാത്രത്തിനായി ഒരു സിനിമയായി ഇതിനെ കാണണം എന്ന്. കാരണം ഭാമിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നിൽക്കുന്നത് എന്നും ഹണി റോസ് പറഞ്ഞിരുന്നു. എന്റർടൈമെന്റിന് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലറായിരിക്കും മോൺസ്റ്റാർ എന്നായിരുന്നു വൈശാഖ് പറഞ്ഞിരുന്നത്. താൻ സാധാരണ ചെയ്യുന്ന തരത്തിലുള്ള മാസ് ആക്ഷൻ ഒന്നുമില്ലാത്ത ഒരു ചിത്രം തന്നെയായിരിക്കും മോൺസ്റ്റാർ എന്നും ഒരു അഭിമുഖത്തിൽ വൈശാഖ് പറഞ്ഞിരുന്നു.

പുലിമുരുകൻ, മധുരരാജാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ രചിച്ച ഉദയ്കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത് നടനായ മോഹൻലാൽ ആണ്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. ലക്ഷ്മിയുടെ ആദ്യ ചിത്രം കൂടിയാണ് മോൺസ്റ്റർ. അങ്ങനെ ഒരു പ്രത്യേകതകൂടി ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.