22 Jan, 2025
1 min read

നാനി – വിവേക് ആത്രേയ ചിത്രത്തിലെ ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സൂപ്പർതാരം നാനിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സരിപോധ ശനിവാരം’. സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഇപ്പോൾ ഈ ചിത്രത്തിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗരം ഗരം’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. റോക്ക് ഗാനമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വിശാൽ ദഡ്ലാനി ഗാനം ആലപിച്ചിരിക്കുന്നു. നിമിഷനേരം കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സനപതി ഭരധ്വാജ്‌ പട്രൂടു ഗാനത്തിന്റെ […]

1 min read

‘ഏറ്റവും കൂടുതൽ ശത്രുതയുള്ള മലയാളി മോഹൻലാൽ’; വൈറലായി കുറിപ്പ്

നൂറ് കോടി ബജറ്റിൽ ഇറങ്ങുന്ന തെന്നിന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ ടീസർ എത്തിയതു മുതൽ ഒരു നിമിഷം മിന്നിമാഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യം വൈറലാണ്. ഒരു വേട്ടക്കാരന്റെ രൂപത്തിലാണ് മോഹൻലാലിനെ ടീസറിലെ ഒരു ദൃശ്യത്തിൽ കാണിച്ചിരിക്കുന്നത്. അത് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം662 കണ്ണപ്പയുടെ ടീസർ എത്തിയതിന് പിന്നാലെ കൊറിയക്കാർക്ക് ഏറ്റവും ശത്രുതയുള്ള നടൻ മോഹൻലാൽ ആണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്കിൽ എത്തിയ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ലാലേട്ടന്റെ ഒന്നൊന്നര വരവ്’ […]

1 min read

മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും; നായിക ആര്?

തമിഴിലെ റൊമാന്റിക് ഹിറ്റ് സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. നടൻ കൂടിയായ അദ്ദേഹം മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് സന്തോഷമുള്ള കാര്യമാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോർട്ട് […]

1 min read

തലവൻ ടീമിനെ അഭിനന്ദിച്ച് കമൽഹസൻ; ടീമിനെ മൊത്തം അഭിനന്ദിച്ച് താരം

ഫീൽ ​ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്ത് പോന്നിരുന്ന ജിസ് ജോയ് ട്രാക്ക് മാറ്റിപ്പിടിച്ച ചിത്രമായിരുന്നു ബിജു മേനോൻ- ആസിഫ് അലി കോമ്പോയിലിറങ്ങിയ തലവൻ. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് ഈ സിനിമ. മേയ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആസിഫ് […]

1 min read

സ്ക്രീനിൽ മിന്നിമറഞ്ഞ് മോഹൻലാലും പ്രഭാസും; കണ്ണപ്പയുടെ ടീസർ കണ്ട് ഞെട്ടി ആരാധകർ

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത്കുമാർ, കാജൽ അഗർവാൾ, മോഹൻ ബാബു, പ്രീതി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്ലിംപ്‌സ് അടക്കമുള്ള കിടിലൻ ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ […]

1 min read

”പ്രേമലു രണ്ട് തവണ കണ്ടു, ഭ്രമയു​ഗവും കണ്ടു, മലയാള സിനിമയുള്ളത് അതിന്റെ മികച്ച ഫോമിൽ”; വിജയ് സേതുപതി

2024 മലയാള സിനിമയുടെ തലവര മാറ്റിയ വർഷമാണെന്ന് അക്ഷരം തെറ്റാതെ പറയാതെ പറയാം. ഇറങ്ങുന്ന സിനിമകളെല്ലാം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ മലയാളം സിനിമകൾ ആണ് ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. ഇതിനിടെ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ മക്കൾ സെൽവം വിജയ് സേതുപതി. പ്രേമലു താൻ രണ്ടുതവണ കണ്ടു […]

1 min read

കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ആദരം, ഉപഹാരം സമ്മാനിച്ചു

കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരത്തിനർഹരായ മലയാളി താരങ്ങൾ മലയാള സിനിമയുടെ മൊത്തം അഭിമാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇവരെ കേരള സർക്കാർ ആദരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ […]

1 min read

ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?

പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]

1 min read

കൽക്കിയിൽ അന്ന ബെന്നും ശോഭനയും; ആവേശത്തോടെ മലയാളി പ്രേക്ഷകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്​ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ ചിത്രത്തെ നോക്കികാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ സീരീസ് എന്നും ഈ ചിത്രത്തിന് അവകാശപ്പെടാം. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്ന ബെൻ, […]

1 min read

പൊലീസുകാർക്കൊപ്പം കേക്ക് മുറിച്ച് ആസിഫ് അലി; ‘തലവൻ’ ടീമിന് കേരള പൊലീസിന്റെ ആദരം

ജിസ് ജോയ് ചിത്രം തലവൻ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുകയാണ്. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വിജയത്തിലേക്കെത്തിയത്. ഇപ്പോൾ തലവൻ ടീമിന് സ്നേഹാദരവ് നൽകിയിരിക്കുകയാണ് കേരളാ പൊലീസ്. പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ , ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം, […]