23 Jan, 2025
1 min read

”മുടി മുറിക്കാൻ പറഞ്ഞപ്പോൾ കരഞ്ഞു, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കില്ലെന്നും പറഞ്ഞു”; നവ്യ നായരെക്കുറിച്ച് സിബി മലയിൽ

2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ദിലീപിന്റെ നായികായായെത്തിയ ആ വിദേശമലയാളി പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. തുടർന്ന് ധാരാളം സിനിമകളിൽ നായികാ പദവി അലങ്കരിച്ച നവ്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവിസിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ […]

1 min read

”ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്”: നിഖില വിമൽ

പെണ്ണുകാണൽ, ആദ്യരാത്രി തുടങ്ങിയ കാര്യങ്ങളോടൊന്നും തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നിഖില വിമൽ. പെണ്ണുകാണൽ താൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല. ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു താൻ വിചാരിച്ചിരുന്നത്, അതൊന്നും താൻ ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ അല്ല എന്നാണ് നിഖില പറയുന്നത്. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയിൽ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം […]

1 min read

മോഹൻലാൽ ചിത്രം നേരിന് വൻ കളക്ഷൻ; ഒരാഴ്ച കൊണ്ട് നേടിയത്..!

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവർത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ക്രിസ്മസ്‍ ദിനത്തിൽ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ […]

1 min read

”ഞാനൊരു ആക്ടർ ആണെന്ന് എവിടെയും പറയുന്നില്ല”; അഭിനയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ശാന്തി മായാദേവി

50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘നേര്’. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നൽകിയിരുന്നെങ്കിൽ മികച്ചതാക്കിയേനെ എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. ഇതിനോടെല്ലാം പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോൾ. താനൊരു ആക്ടർ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിർബന്ധിച്ചതു […]

1 min read

‘കയ്യിലെ മണ്ണ് ചോരാതെ വാലിബൻ’; പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘മലെെക്കോട്ടെെ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സംഘട്ടനരം​ഗത്തിൽ നിന്നുള്ള ദൃശ്യമാണെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ […]

1 min read

ആരാധകർക്ക് ആട്ജീവിതത്തിന്റെ ഭാ​ഗമാകാം, ചെയ്യേണ്ടത് ഇത്രമാത്രം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2024 ഏപ്രിൽ 10 മുതൽ തീയറ്ററുകളിലേക്കെത്തും. ഈ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചെയ്യേണ്ടത് ഇത്രമാത്രം ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കി ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കുക. ഇതിനോടകം ധാരാളം ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും […]

1 min read

മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ എന്ന ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സമൂഹം വളരെയേറെ ചർച്ചചെയ്യുന്ന ക്വീർ പൊളിറ്റിക്സ് ആണ് ചിത്രത്തിന്റെ അന്തസത്ത. ഇത്രയും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ജിയോ ബേബി ഏറെ കയ്യടക്കത്തോടെ പ്രേക്ഷകന് മുൻപിലെത്തിച്ചിട്ടുണ്ട്. കാതൽ 40മത്തെ ദിവസവും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ധാരാളം വലുതും ചെറുതുമായ സിനിമകൾ വന്നിട്ടും ഈ ജിയോ ബേബി ചിത്രം ശക്തമായി യാത്ര തുടരുന്നു. നവംബർ 23നാണ് ചിത്രം തിയറ്റർ റിലീസ് […]

1 min read

”ആ ചിത്രം കണ്ട് അന്ധനായ ഒരാൾ എന്നെ തേടിവന്നു, സിനിമ കാണാൻ വേണ്ടി അവർ എടുത്ത എഫേർട്ട് ഓർമ്മ വന്നു”; അനശ്വര രാജൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ അനശ്വര സിനിമാ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അത്രയ്ക്കും മികച്ച അഭിനയമായിരുന്ന താരം കാഴ്ചവെച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റക്കുറച്ചിലില്ലാതെ താരം പ്രേക്ഷകന് മുന്നിലെത്തിച്ചു. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ […]

1 min read

ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം

ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് […]

1 min read

ഒരിടവേളക്ക് ശേഷം നാദിർഷ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്..!!

തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം. റാഫിയും അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഞാൻ പ്രകാശൻ’, ‘മകൾ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ്‌ നായികയായെത്തുന്നു. സൂപ്പർഹിറ്റായി മാറിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സിനിമയ്ക്ക് ശേഷം […]