25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം
ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]
ശോഭനയ്ക്ക് കൈ കൊടുത്ത് മോഹൻലാൽ, ശെരിക്കും ഇതാണ് ആദ്യ ചിത്രമെന്ന് തരുൺ മൂർത്തി
നീണ്ട പതിനനഞ്ച് വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുകയാണ്. യുവാക്കളിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. L 360 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന് ആരംഭമായത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക […]
”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിൻറെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഒരു അമ്മൂമ്മയും മോഹൻലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്. മോഹൻലാൽ എവിടെ എന്ന് ചോദിച്ച് കൊണ്ട് വന്ന അമ്മൂമ്മയ്ക്ക് കാറിൽ മടങ്ങാൻ ഒരുങ്ങുന്ന മോഹൻലാലിനെ കാണിച്ച് കൊടുക്കുകയും മോഹൻലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും തുടർന്ന് പോരുന്നോ എൻറെ കൂടെ എന്ന് അമ്മൂമ്മയോട് മോഹൻലാൽ […]
*ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ
പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം…. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് […]
”കണ്ടപ്പോൾ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു, ആദിത്യൻ അത്തരത്തിൽ സംസാരിച്ചത് അവന്റെ ക്ഷമ നശിച്ച സമയത്തായിരുന്നു”; ജീജ
നടിമാരായ അമ്പിളി ദേവിയെക്കുറിച്ചും ജീജ സുരേന്ദ്രനെക്കുറിച്ചും പല തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും ഞങ്ങൾ തമ്മിൽ വലിയ ശത്രുത […]
”ഒരു മുറിയിൽ എനിക്കൊപ്പം കഴിഞ്ഞ കുഞ്ഞിനെയാണ് അവർ പറിച്ചെടുത്തത്, അവളെ ഹോസ്റ്റലിലേക്ക് മാറ്റി”; ഉർവശി
നടി ഉർവശിയും മനോജ് കെ ജയനും തമ്മിലുളള വിവാഹ മോചന വാർത്ത ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. കാരണം ഇരുവരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു. ഉർവശിയോടുള്ള മലയാളികളുടെ ഇഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു കാലത്ത് മലയാള സിനിമ വാണിരുന്ന താര റാണിയായിരുന്നു അവർ. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി പ്രേഷകരുടെ ഇഷ്ട്ട നായികയായി തിളങ്ങുകയാണ് ഇന്നും. ഇപ്പോൾ ഉർവ്വശിയുടെ വിവാഹമോചന സമയത്ത് നടന്ന ചില സംഭവങ്ങളാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. ഉർവ്വശി – മനോജ് […]
”സുഷിൻ ശ്യാം ജീനിയസ്”; ആവേശത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സാമന്ത
ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ‘ആവേശം’ എന്ന സിനിമാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. ഇതിനിടെ സിനിമ കണ്ട് പ്രശംസകളുമായി തെന്നിന്ത്യൻ നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സിനിമ കണ്ട ശേഷം സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ഇല്ലുമിനാറ്റി എന്ന ഗാനം ചേർത്ത് സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്തു കൊണ്ടാണ് സാമന്തയുടെ പോസ്റ്റ്. സുഷിൻ ശ്യാമിനെ ജീനിയസ് എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഇപ്പോൾ തന്നെ കാണൂ എന്നും താരം […]
മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം; മേയ് മൂന്ന് മുതൽ ഹോട്ട്സ്റ്റാറിൽ കാണാം…
മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം. തെന്നിന്ത്യയിൽ ആകെ തരംഗമായി മാറിയ ഈ ചിദംബരം ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്. മെയ് മൂന്നിനാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി […]
”ഒരു ചെറിയ സീനിൽ പോലും ഫഹദ് നോർമൽ അല്ലായിരുന്നു”; ആവേശത്തെക്കുറിച്ച് ജിത്തു മാധവൻ
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ എന്നാണ് പൊതുവെയുള്ള അഭിപ്രായം. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. […]
”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
മോഹൻലാൽ ഭക്ഷണപ്രിയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മോഹൻലാലിന്റെ പാചക വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. നടൻ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു […]