”ഒരു മുറിയിൽ എനിക്കൊപ്പം കഴിഞ്ഞ കുഞ്ഞിനെയാണ് അവർ പറിച്ചെടുത്തത്, അവളെ ഹോസ്റ്റലിലേക്ക് മാറ്റി”; ഉർവശി
1 min read

”ഒരു മുറിയിൽ എനിക്കൊപ്പം കഴിഞ്ഞ കുഞ്ഞിനെയാണ് അവർ പറിച്ചെടുത്തത്, അവളെ ഹോസ്റ്റലിലേക്ക് മാറ്റി”; ഉർവശി

ടി ഉർവശിയും മനോജ് കെ ജയനും തമ്മിലുളള വിവാഹ മോചന വാർത്ത ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. കാരണം ഇരുവരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു. ഉർവശിയോടുള്ള മലയാളികളുടെ ഇഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു കാലത്ത് മലയാള സിനിമ വാണിരുന്ന താര റാണിയായിരുന്നു അവർ. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി പ്രേഷകരുടെ ഇഷ്ട്ട നായികയായി തിളങ്ങുകയാണ് ഇന്നും.

ഇപ്പോൾ ഉർവ്വശിയുടെ വിവാഹമോചന സമയത്ത് നടന്ന ചില സംഭവങ്ങളാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. ഉർവ്വശി – മനോജ് കെ ജയൻ ദമ്പതികൾക്ക് ഒരു മകളാണുള്ളത്. ഇരുവരും വിവാഹമോചിതരാതിനു ശേഷമാണ് ഉർവശി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നത്. എന്നാൽ വിവാഹ മോചന കേസ് നടക്കുന്ന സമയത്ത് മകൾ കുഞ്ഞാറ്റ മനോജ് കെ ജയന് ഒപ്പമായിരുന്നു.

തനിക്ക് അച്ഛനൊപ്പം കഴിഞ്ഞാൽ മതിയെന്നുള്ള കുഞ്ഞാറ്റയുടെ തീരുമാനത്തിന് പുറത്ത് കോടതി മനോജിനൊപ്പം കുഞ്ഞാറ്റയെ വിട്ടയക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

കുഞ്ഞാറ്റയുടെ പ്രായം കഴിഞ്ഞാണ് ഞാനും വളർന്നു വന്നത്. അച്ഛനെയും അമ്മയെയും കുറിച്ച് മറ്റുള്ളവർ നല്ലത് മാത്രം പറയണമെന്നാണ് ആണ് ഈ പ്രായത്തിൽ ഉള്ള എല്ലാ കുട്ടികളും ആഗ്രഹിക്കുന്നത്. എന്നാൽ കുഞ്ഞാറ്റയെ മാധ്യമങ്ങളുടെ മുന്നിലേക്ക് ഇട്ടു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഒപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ആണ് അവർ പെട്ടന്ന് ഒരു ദിവസം പറിച്ച് മാറ്റിയത്. കുഞ്ഞാറ്റയെ അവർ ഹോസ്റ്റലിലേക്ക് മാറ്റി.

ഒരു വർഷത്തിൽ ഏറെയായി ഞാൻ എന്റെ കുഞ്ഞിനെ കണ്ടിട്ട്. എന്റെ വീട്ടിൽ ഉള്ളവരും കുഞ്ഞിനെ കണ്ടിട്ട് ഒരുപാട് ആയി. കോടതിയിൽ വെച്ച് മാത്രമാണ് ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത്. ശരിക്കും പറഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും അവൾക്ക് ഇല്ല- അന്ന് ഉർവശി ഇങ്ങനെയാണ് പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പം മാത്രമല്ല, ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.