തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ ; നിഗൂഢത നിറച്ച് ബി ഉണ്ണികൃഷ്ണന്‍- മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടിരിക്കുകയാണ്. വന്‍ സ്വീകരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ […]
‘രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അതുവരെ ഉണ്ടാക്കിയിട്ടില്ല’ ; കുറിപ്പ് വൈറലാവുന്നു
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. മോഹന്‍ലാല്‍ എന്ന താരരാജവിന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത തമ്പി കണ്ണാന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ആണിത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രാജാവിന്റെ മകന്‍ റിലീസിനെത്തിയിട്ട് ഇന്നേക്ക് […]
മലയാള സിനിമ Is Back …! ‘ന്നാ താന്‍ കേസ് കൊട്’, ‘തല്ലുമാല’ ; രണ്ട് പടവും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു
മലയാള സിനിമ തിയേറ്റര്‍ നേരിടുന്ന പ്രതിസന്ധിക്കെല്ലാം പരിഹാരമായി വന്നിരിക്കുകയാണ് ‘തല്ലുമാല’, ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമകള്‍. ഓഗസ്റ്റ് 11നും 12നുമായി മലയാളത്തില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടും, ടൊവിനോ തോമസ് ചിത്രം തല്ലുമാലയും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. തിയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും കളക്ഷനായും കോടികളാണ് ലഭിക്കുന്നത്. ടൊവിനൊയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സ് ഓഫിസ് കളക്ഷനുമായാണ് തല്ലുമാല മുന്നേറുന്നതെങ്കില്‍ […]
‘സമയമില്ല ലാലേട്ടനെ കാണാന്‍ പോകണം’; പൃഥ്വിരാജിന്റെ വാക്കുകള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു
മലയാളത്തിലെ ഹിറ്റ് കോംബോ എന്ന ലിസ്റ്റില്‍ സമീപകാലത്ത് ഇടം നേടിയ താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിവിനോടുള്ളത്. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. ബ്രോ ഡാഡിയിലും ആ സൗഹൃദം തുടര്‍ന്നു. ഇനി എമ്പുരാന്‍ എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും ഒന്നിക്കുന്നുണ്ട്. […]
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് – പൃഥ്വിരാജ് കൂട്ടുകെട്ട് ; മോഹന്‍ലാലും മുഖ്യവേഷത്തില്‍ ?
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം 20 കോടി രൂപയാണ് ലോകവ്യാപകമായി 5 ദിവസം കൊണ്ട് നേടിയത്. ഒരു സോഷ്യോ- പൊളിറ്റികല്‍- ത്രിലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജനഗണമന.ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന രാഷട്രീയവും, സാമൂഹികപരവുമായി ഏതാനും സംഭവങ്ങളെ, ഒരു കഥയുടെ നൂലുമായി ബന്ധിപ്പിച്ച്, കാണുന്ന പ്രേക്ഷകരോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന തരത്തില്‍ കെട്ടിപ്പടുത്ത തിരക്കഥയാണ് ചിത്രത്തിന്റേത്. […]
ഉള്ളിലെ ദേശസ്‌നേഹം പ്രകടിപ്പിച്ച് മമ്മൂട്ടി ; രാജ്യത്തോടുള്ള അഭിമാനവും ആദരവും പകര്‍ന്ന് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മാതൃകകാട്ടി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. ഈ ക്യാംപെയ്ന്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ഇപ്പോഴിതാ മമ്മൂട്ടിയും തന്റെ കൊച്ചിയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ […]
“ആ വിദ്വാനെ സൂക്ഷിക്കണം, എനിക്കൊരു ഭീക്ഷണിയാവാന്‍ സാധ്യതയുണ്ട്” ; മമ്മൂട്ടി മോഹന്‍ലാലിനെക്കുറിച്ച് അന്ന് പറഞ്ഞത്
നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തന്റേതായ പാതമുദ്ര പതിപ്പിച്ച് തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടിലും മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. സിനിമകളില്‍ എന്ന പോലെ ജീവിതത്തിലും […]
‘ലാലേട്ടനായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും, സ്‌ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്’ ; ഷാജി കൈലാസ്
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്‌ക്രിപ്റ്റിന് […]
മമ്മൂട്ടിയുടെ റോഷാക്കും മോഹൻലാലിന്റെ മോൺസ്റ്ററും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു!
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ഒരു ഓണക്കാലമായിരിക്കും. മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്‌തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് […]
ദേശസ്‌നേഹം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡും ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതിനോട് അനുബന്ധിച്ച് […]