‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഷെയ്ന്‍ നിഗം. അകാലത്തില്‍ വിടപറഞ്ഞ നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വളരെ ചെറുപ്പം മുതല്‍ അഭിനയം, ഡാന്‍സ് എന്നിവയില്‍ ഷെയ്ന്‍ സജീവമായിരുന്നു. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. കിസ്മത്ത്, കുംബളങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളാണ് പിന്നീട് ഷെയ്ന്‍ ചെയ്തത്. ഇപ്പോള്‍ ബെര്‍മുഡ എന്ന സിനിമയാണ് ഷെയ്‌നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. […]
‘കുഞ്ഞുങ്ങളെപറ്റി എത്ര കഥകേട്ടാലും അദ്ദേഹത്തിന് മതിയാവില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്
മലയാളത്തിന്റെ യുവ നടന്മാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടന്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ആസിഫ് എന്ന് തന്നെയായിരിക്കും. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ താരം […]
അന്ത ഭയം ഇറുക്കണം ഡാ..! ഹീറോയും വില്ലനും ഒരാൾ..? ; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ പോസ്റ്റർ ചുമ്മാ തീ #ട്രെൻഡിംഗ്
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. 2022മെയിലായിരുന്നു മമ്മൂട്ടിയുടെ പേജില്‍ റോഷാക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖമൂടി ധരിച്ച്, കറുത്ത വേഷവുമായി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു ഫസ്റ്റ് ലുക്കില്‍. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവിടുമെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള […]
”മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ സോംബി ചിത്രമല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതിന് കാരണമുണ്ട് ”; വൈശാഖ് വെളിപ്പെടുത്തുന്നു
പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രഖ്യാപനസമയം മുതലേ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെതായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള കാരണവും ചിത്രം റിലീസ് ചെയ്യുന്നതിനുള്ള കാരണവും വിശദീകരിച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. കോഴിക്കോട് നടന്ന ഒറു പരിപാടിയില്‍ സംസാരിക്കവെയാണ് വൈശാഖ് മോണ്‍സ്റ്റര്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി […]
‘സാധാരണക്കാരനില്‍ സാധാരണക്കാരനാണ് സുരേഷ് ഗോപി’ ; കവിയൂര്‍ പൊന്നമ്മ മനസ് തുറക്കുന്നു
നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അവര്‍ അമ്മ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി മലയാളികളുടെ മനസില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സുരേഷിനെ കുഞ്ഞില്‍ എടുത്തു നടന്നിട്ടുണ്ടെന്നും സുരേഷ് ഗോപി […]
ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ലോകേഷ് കനകരാജ് – വിജയ് ചിത്രം ; പാട്ടുകളില്ലാതെ ‘ദളപതി 67’
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിജയ് നായകനായെത്തുന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ആക്ഷന് പ്രധാന്യം നല്‍കുന്ന […]
തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്‍’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന്‍ കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച […]
മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു
മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പാപ്പന്‍ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് […]
“ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, അദ്ദേഹവുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്” ; വിജയ് ദേവരകൊണ്ട
മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു ഇടം പിടിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം മികച്ച വിജയമായി മാറിയിരിക്കുകയാണ്. ‘മഹാനടി’യ്ക്ക് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖറിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം വിജയ് ദേവര്‍കൊണ്ട ദുല്‍ഖറുമായി ചേര്‍ന്ന് […]
കൂളിംങ് ഗ്ലാസ് വെച്ച് സൂപ്പര്‍ലുക്കില്‍ സുരേഷ് ഗോപി ; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
വികാരങ്ങളുടെ കൂട്ടത്തില്‍ കോരിതരിപ്പ് എന്നൊരു സംഭവമുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യന്‍ സ്‌ക്രീനില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ മലയാളികള്‍ ആ വികാരം ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്. ആക്ഷന്‍ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ സുരേഷ് ഗോപി, മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി അങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി പേരുടെ മനസ് നിറച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് […]