‘പാപ്പന്റെ റിലീസ് സമയത്തും നന്ദന മോള്‍ക്ക് അത് നല്‍കാന്‍ മുന്നില്‍ നിന്ന മനുഷ്യ സ്‌നേഹത്തിന്റെ പേരാണ് സുരേഷ് ഗോപി’; അഞ്ചു പാര്‍വതിയുടെ കുറിപ്പ് വൈറല്‍
1 min read

‘പാപ്പന്റെ റിലീസ് സമയത്തും നന്ദന മോള്‍ക്ക് അത് നല്‍കാന്‍ മുന്നില്‍ നിന്ന മനുഷ്യ സ്‌നേഹത്തിന്റെ പേരാണ് സുരേഷ് ഗോപി’; അഞ്ചു പാര്‍വതിയുടെ കുറിപ്പ് വൈറല്‍

ലയാളത്തിന്റെ ആക്ഷന്‍ കിങ്ങാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചിലരെ വിമര്‍ശിച്ചുകൊണ്ടും അതില്‍ നിന്നെല്ലാം വ്യത്യസ്തനായ സുരേഷ് ഗോപിയെ പുകഴ്ത്തികൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്‍വതി പ്രഭീഷ്. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

2019 ല്‍ മൈലേജ് കിട്ടാന്‍ വേണ്ടി മാത്രം ഒരു പയ്യനെ കുറിച്ച് പോസ്റ്റിടുകയും പാവത്തുങ്ങടെ രക്ഷാമാലാഖയെന്ന അപനിര്‍മ്മിതിയെ സിമന്റിട്ട് ഉറപ്പിക്കാന്‍ ആ പാവം യുവാവിന് ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ജനകീയ നേതാവ്. വാഗ്ദാനം വെറും പൊള്ളയായ പോസ്റ്റായി വാളില്‍ തൂങ്ങിയിട്ട് കൊല്ലം രണ്ടായി. ആ രണ്ട് കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും പോസ്റ്റിട്ട രോഗിയെ കുറിച്ച് അന്വേഷിക്കാനോ ആ യുവാവിന്റെ രോഗാവസ്ഥയെ കുറിച്ച് ഫോളോ അപ്പ് ചെയ്യാനോ മിനക്കെടാത്ത കരുതല്‍ ദേവത. എന്നിട്ടും നമ്മള്‍ അവരെ വിളിച്ചു ടീച്ചറമ്മ എന്ന്! രോഗികളെ കുറിച്ച് മാത്രം ചിന്തിക്കുന്നതിനിടയ്ക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടാത്തതിനാല്‍ ഉറങ്ങാത്തമ്മ എന്നും!

കൊവിഡ് കാലത്ത് ബൂര്‍ഷ്യാസികളായ അമേരിക്കകാരെ രക്ഷിക്കാന്‍ ഇവിടെ നിന്നും മാസ്‌ക് അയച്ചുകൊടുത്തു മാതൃകയായ സഖാത്തിയമ്മയ്ക്ക് സ്വന്തം നാട്ടിലെ ഒരു പയ്യനെ കുറിച്ച് ഓര്‍ക്കാനേ സമയം കിട്ടിയില്ല. അടുത്ത ആഴ്ച ആ പയ്യന്റെ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ്. എന്തായാലും ടീച്ചറമ്മയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വാഗ്ദാനമല്ലാതെ ഒന്നും ലഭിക്കാത്ത ആ പാവം പയ്യനെ ചേര്‍ത്തുപിടിക്കാന്‍ ആയിരകണക്കിന് സുമനസ്സുകള്‍ മുന്നിട്ടിറങ്ങുന്നു. അതിന് കാരണമായതാകട്ടെ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റും. ആ പോസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈയവസരത്തില്‍ ഒരാളെ കൂടി ഓര്‍ക്കുന്നു. സ്വന്തം സിനിമ തിയേറ്ററില്‍ ഇറങ്ങിയ തിരക്കിനിടയ്ക്കും സിനിമയുടെ വിജയത്തേക്കാള്‍ പ്രാധാന്യം ഒരു കുഞ്ഞിന് കൊടുത്ത വാക്കിനാണെന്ന് കണ്ട് അത് നിറവേറ്റാന്‍ ഓടിയ ഒരു മനുഷ്യന്‍. പാപ്പന്റെ റിലീസ് സമയത്തും നന്ദന മോള്‍ക്ക് ഓട്ടോ മേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം നല്‍കാന്‍ മുന്നില്‍ നിന്ന മനുഷ്യ സ്‌നേഹത്തിന്റെ പേര് ശ്രീ. സുരേഷ് ഗോപി. പാവങ്ങള്‍ക്കും രോഗികള്‍ക്കും കൊടുത്ത വാക്ക് എന്നും പാലിക്കുന്നവന്‍ ഹീറോ ആയി ജനമനസ്സില്‍ നിറഞ്ഞു നില്ക്കുമ്പോള്‍ കൊടുത്ത വാക്കും കാലി ചാക്കും ഒരു പോലെ കാണുന്ന, വെറും പൊള്ളയായ വാഗ്ദാനം മാത്രം നല്‍കുന്നവരെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നു എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanjuprabheesh%2Fposts%2Fpfbid02ZqdXj2HawJX1b5C7PYeTAVbZWBinhiSc4rictehnrwXqdvgDk9iSD24sAAPab6xPl&show_text=true&width=500″ width=”500″ height=”627″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>