24 Jan, 2025
1 min read

‘സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍, സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ല’ ; മമ്മൂട്ടി

മലയാളിക്കിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വിസ്മയമാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ ഇന്നും നില്‍ക്കുന്നു. ‘സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം’ എന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ അന്‍പത്തിയെന്ന് വര്‍ഷമായി ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ […]

1 min read

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ; നായികയായെത്തുന്നത് തെന്നിന്ത്യന്‍ നടി ജ്യോതിക

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജ്യോതികയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് സൂചന. മമ്മൂട്ടി തന്നെയാണ് ജ്യോതികയെ മലയാളത്തിലേക്ക് വിളിക്കാന്‍ മുന്‍കൈ എടുത്തതെന്നും വിവരമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തുന്നുവെന്ന […]

1 min read

‘മമ്മൂക്ക മലയാളത്തിന്റെ വല്യേട്ടന്‍, നമ്മളെല്ലാം അദ്ദേഹത്തിന്റെ അനുജന്മാരാണ്’ ; മണിയന്‍പിള്ള രാജു

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വന്തം താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു സൂപ്പര്‍ താരം […]

1 min read

ആന്ധ്രയിലെ ലോക്കല്‍ ഗുസ്തിയുടെ കഥയുമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ; പുതിയ അപ്‌ഡേറ്റ് പുറത്ത്

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട്, ചുരുളി എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ചുരുളി ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ – ലിജോ ജോസ് ഒന്നിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത്. […]

1 min read

‘മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ്’ ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപനം മുതലേ വാര്‍ത്തകളിലിടം നേടിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടെ പുറത്തുവരുന്ന ഓരോ പുതിയ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്’റോഷാക്ക്’. റോഷാക്കിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം […]

1 min read

‘ലൂസിഫര്‍ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും’ ; കുറിപ്പ് വൈറല്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. രണ്ടാം ഭാഗം എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി […]

1 min read

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രം കൂടിയാണ് മേ ഹൂം മൂസ. പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം […]

1 min read

‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും […]

1 min read

‘ഒരു കഥാപാത്രത്തിന്റെ ആന്തരികമായ മാനസിക വ്യാപാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന കാലിബര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണവും മോഹന്‍ലാലിന് തന്നെയാണ് ഇന്നും സ്വന്തം. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമെന്നാണ് പല […]

1 min read

“അഭിനയത്തില്‍ പഴയ ഒരു easiness നഷ്ടമായി വരുന്നുണ്ടെങ്കിലും ഇദ്ദേഹം ചെയ്യുന്ന പല റോളുകളും easily replaceable അല്ല” ; പൃഥ്വിരാജിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്

ഇന്ത്യന്‍ സിനിമയില്‍ സജീവമായുള്ള യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പൃഥ്വിരാജ് തിളങ്ങി നില്‍ക്കുകയാണ്. 2002ല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാല്‍ പൃഥ്വിയുടെതായി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്. നന്ദനത്തിലെ മനു എന്ന കഥാപാത്രം […]