വിജയുടെ ഉദ്ദേശം രാഷ്ട്രീയപ്രവേശനം… സൈക്കിൾ യാത്ര പ്രതിഷേധം തന്നെ… വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ്
മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങിൽ ഇടംപിടിച്ച വാർത്തയായിരുന്നു. കുതിച്ചുയർന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കൊണ്ടാണ് സൂപ്പർതാരം വിജയ് സൈക്കിളിൽ സഞ്ചരിച്ച് വോട്ടുചെയ്യാൻ പോയതെന്ന് വ്യാഖ്യാനങ്ങൾ പുറത്തുവന്നതോടെ ദേശീയതലത്തിൽ വരെ വിജയുടെ സൈക്കിൾ സഫാരി ചർച്ചചെയ്യപ്പെട്ടു.എന്നാൽ സംഭവത്തിൽ പ്രതിഷേധം ഒന്നുമില്ല എന്നും കാറ് കൊണ്ടുപോകാൻ കഴിയാത്ത വഴിയായതിനാലാണ് വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോയതെന്നും വെളിപ്പെടുത്തിക്കൊണ്ട് വിജയുടെ പി.ആർ ടീം രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ […]
തൊട്ടാൽ പൊള്ളുന്ന ദളിത്-ജാതിരാഷ്ട്രീയം ‘നായാട്ട്’ പറയുന്നത് ആരും പറയാത്ത ഇരകളുടെ കഥ
ചാർളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നായാട്ട്’. തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രത്തിന് ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ഗൗരവകരമായ സാമൂഹ്യ അവസ്ഥയെ പറ്റി ചർച്ച ചെയ്യുന്ന ചിത്രം ദളിത് രാഷ്ട്രീയത്തിന്റെ ഇതുവരെ ആരും പറയാത്ത മോശം വശങ്ങളെ തുറന്നു കാട്ടാൻ ശ്രമിക്കുന്നു. കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്, നിമിഷ സജയൻ എന്നി താരങ്ങളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന കഥാഗതി കാലഘട്ടത്തിനു യോജിച്ചതും പുതിയ വ്യാഖ്യാനങ്ങൾ രൂപീകരിക്കുന്നതിനും […]
‘എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്’; ദുൽഖറിനു മുന്നിൽ പൊട്ടിക്കരഞ്ഞ് സണ്ണി വെയിൻ
ശ്രീനാഥ് രാജേന്ദ്രൻ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ സൂപ്പർ താരങ്ങളായ ദുൽക്കർ സൽമാനും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ തങ്ങളുടെ സ്ഥാനവും ഇരുതാരങ്ങളും ഉറപ്പിക്കുകയായിരുന്നു. ദുൽഖർ സൽമാൻ നായകനടനായ സൂപ്പർ താരമായി മാറിയപ്പോൾ സണ്ണിവെയിൻ സഹനടനായും കേന്ദ്രകഥാപാത്രമായി സിനിമാലോകത്ത് തിളങ്ങി. അനുഗ്രഹീതൻ ആന്റണി, ചതുർമുഖം എന്നീ ചിത്രങ്ങളിലൂടെ നായകനിരയിലേക്ക് ശക്തമായി ചുവട് ഉറപ്പിക്കുകയാണ് സണ്ണിവെയിൻ. റിലീസ് ചെയ്ത അനുഗ്രഹീതൻ […]
തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി
ചലച്ചിത്രനടൻ, രാഷ്ട്രീയപ്രവർത്തകൻ, ബോഡി ബിൽഡർ എന്നി നിലകളിൽ ഇന്ത്യ മുഴുവൻ പ്രശസ്തൻ ആയിട്ടുള്ള താരമാണ് ശരത് കുമാർ. കേരളത്തിലും വലിയ പ്രേക്ഷക പിന്തുണയാണ് ശരത്കുമാറിന് ഉള്ളത്. ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന വളരെ അതൃപ്തി നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.തമിഴ് സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് തന്റെ സിനിമ ജീവിതമാരംഭിച്ച ശരത് കുമാർപിന്നീട് സഹനടനായും നായകനായും മാറി മുഖ്യധാരയിൽ […]
ഏഷ്യാനെറ്റ് ന്യൂസ്; ‘മമ്മൂട്ടി എപ്പോഴാണ് വോട്ട് ചെയ്യാൻ എത്തുന്നത്’ എന്നാണ് ചാനൽ ടൈംടേബിൾ തയ്യാറാക്കുമ്പോൾ ആദ്യം എഴുതുന്നത്,ഇത് കാലങ്ങളായുള്ള പതിവാണ്
പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും ഇലക്ഷൻ ദിനത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത് ഏറ്റവും കൗതുകമുള്ള വാർത്തയാണ്. പലപ്പോഴും താരങ്ങൾ ക്യൂ തെറ്റിക്കുന്നതും ചെറിയ പ്രശ്നം ഉണ്ടാകുന്നതും ആരാധകർ തടിച്ചുകൂടുന്നതും വോട്ടിംഗ് ദിനങ്ങളിലെ സ്പെഷ്യൽ കാഴ്ചകൾ തന്നെയാണ്.ഇത്തവണയും പതിവ് തെറ്റിച്ചില്ല. തെരഞ്ഞെടുപ്പ് ദിനത്തിൽ താരങ്ങളായത് സിനിമാതാരങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വോട്ടിംഗ് തന്നെയാണ്. മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തുന്നതും തുടർന്ന് മാധ്യമപ്രവർത്തകരെ കാണുന്നത് വലിയ വാർത്തയാകാറുള്ളത് ഒരു സ്ഥിരം സംഭവമാണ് എന്നിരിക്കെ ഇക്കുറി ആ പതിവ് […]
സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ‘ജോജി’…!! റിവ്യൂ വായിക്കാം
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മറ്റുമായി ചിത്രം കണ്ട നിരവധിയാളുകൾ മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ചില റിവ്യൂകൾ ഇവിടെ പങ്കുവയ്ക്കുന്നു; “AK Reviews സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ഗംഭീര സിനിമ അനുഭവമായി ജോജി മാറുന്നു. ആദ്യത്തെ 10 മിനുട്ടിൽ തന്നെ വരുന്ന ജസ്റ്റിൻ വര്ഗീസ് ചെയ്ത ബിജിഎം […]
“മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ… ” വോട്ട് ചെയ്യാനെത്തിയ മെഗാസ്റ്റാർ വീണ്ടും താരം… തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധം
പതിവുപോലെ തന്നെ ഇക്കുറിയും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിവാർത്തകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പതിവിനു വിപരീതമായി ഇക്കുറി അനിഷ്ട സംഭവമാണ് ഉണ്ടായത് എന്ന് മാത്രം. സാധാരണയായി വോട്ടു ചെയ്ത മമ്മൂട്ടി മാധ്യമ പ്രവർത്തകരോട് തമാശ പറയുന്നതും മറ്റ് വോട്ടർമാരോട് കുശലം പറയുന്നതും ഒക്കെയാണ് വാർത്തയാകാരുള്ളത് എന്നാൽ ഇത്തവണ ബിജെപി പ്രവർത്തകയും സ്ഥാനാർഥിയുടെ ഭാര്യയുമായ യുവതിയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്ക് പ്രതിഷേധം നേരിടേണ്ടി വന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യയായിരുന്നു വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്കെതിരെയും മാധ്യമ […]
വമ്പൻ ട്വിസ്റ്റ് വിജയുടെ സൈക്കിൾ സവാരി ഒരു പ്രതിഷേധം അല്ലായിരുന്നു
ഇലക്ഷൻ പോളിംഗിനിടെ ലോക്കൽ ന്യൂസ് മുതൽ നാഷണൽ ന്യൂസ് വരെ തമിഴ് നടൻ വിജയ് ആണ് താരം. കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സൈക്കിളിൽ വോട്ട് രേഖപ്പെടുത്താൻ വിജയ് പോളിംഗ് ബൂത്തിലേക്ക് സഞ്ചരിച്ച വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കത്തി നിൽക്കുകയാണ്. ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പെട്രോൾ-ഡീസൽ വില വർധനക്കെതിരെ വിജയിയെ പോലെ വലിയൊരു സൂപ്പർതാരം ഇത്രയും പരസ്യമായി പ്രതിഷേധിച്ചു എന്ന വാർത്ത വളരെ പെട്ടെന്ന് തന്നെ ഇന്ത്യ മുഴുവൻ ചർച്ചചെയ്യപ്പെട്ടു. […]
ആരായിരുന്നു പി.ബാലചന്ദ്രൻ എന്ന കലാകാരൻ… വിശദമായ കുറിപ്പ് വായിക്കാം…
പി.ബാലചന്ദ്രന്റെ വിയോഗത്തിൽ മലയാള സിനിമാലോകത്തിന് വലിയ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കലാജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. മലയാളത്തിലെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ഇവിടെ പങ്കുവയ്ക്കുന്നു :, “മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. […]
‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു…കഠിനമായി’; മമ്മൂട്ടി
പ്രശസ്ത ചലച്ചിത്രകാരൻ പി.ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാള സിനിമ ലോകം. മലയാളത്തിലെ തന്നെ ഏറ്റവും സീനിയറായ ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു,കഠിനമായി’ എന്ന് കുറിച്ചത്.ഒരു സഹപ്രവർത്തകൻ എന്നതിനപ്പുറം ആത്മബന്ധമുള്ള ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട തിനുള്ള ദുഃഖം മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. ഇന്ന് പുലർച്ചെ ആറു മണിയോടെ വൈക്കത്തെ സ്വഭവനത്തിൽ വച്ചായിരുന്നു പി.ബാലചന്ദ്രൻ അന്തരിച്ചത്. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് […]