‘എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്’; ദുൽഖറിനു മുന്നിൽ പൊട്ടിക്കരഞ്ഞ് സണ്ണി വെയിൻ
ശ്രീനാഥ് രാജേന്ദ്രൻ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ സൂപ്പർ താരങ്ങളായ ദുൽക്കർ സൽമാനും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ തങ്ങളുടെ സ്ഥാനവും ഇരുതാരങ്ങളും ഉറപ്പിക്കുകയായിരുന്നു. ദുൽഖർ സൽമാൻ നായകനടനായ സൂപ്പർ താരമായി മാറിയപ്പോൾ സണ്ണിവെയിൻ സഹനടനായും കേന്ദ്രകഥാപാത്രമായി സിനിമാലോകത്ത് തിളങ്ങി. അനുഗ്രഹീതൻ ആന്റണി, ചതുർമുഖം എന്നീ ചിത്രങ്ങളിലൂടെ നായകനിരയിലേക്ക് ശക്തമായി ചുവട് ഉറപ്പിക്കുകയാണ് സണ്ണിവെയിൻ. റിലീസ് ചെയ്ത അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ പോലെ തന്നെ സണ്ണി വെയ്നും ദുൽഖർ സൽമാനും ഉറ്റസുഹൃത്തുക്കളായതു പോലെ സണ്ണി വെയിൻ നായകനായ ചിത്രം ഗംഭീര വിജയത്തിലേക്ക് കുതിക്കുമ്പോൾ ദുൽഖറും പങ്കുചേർന്ന് ഇരിക്കുകയാണ അതിന്റെ ആഘോഷ വേളയിൽ ദുൽഖർ സൽമാനും പങ്കുചേർന്ന് ഇരിക്കുകയാണ്. വിജയാഘോഷിക്കുന്നതിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് അനുഗ്രഹീതൻ ആന്റണി എന്ന പേര് ആലേഖനം ചെയ്തിരിക്കുന്ന കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങൾ സണ്ണി വെയിൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ഒരു വിതുമ്പലോടെ ദുൽഖറിനെ ആശ്ലേഷിക്കുന്ന സണ്ണി വെയിനിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ‘ദുൽഖറിനെ ചേർത്ത് പിടിച്ച് വിങ്ങിപ്പൊട്ടി സണ്ണി വെയിൻ’ എന്ന തലക്കെട്ടോടെ കൂടിയ നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദുൽഖറുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സണ്ണി വെയിൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:,”എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്…I love you aaaaasaaaaneeeeeee…”