തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി
1 min read

തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി

ചലച്ചിത്രനടൻ, രാഷ്ട്രീയപ്രവർത്തകൻ, ബോഡി ബിൽഡർ എന്നി നിലകളിൽ ഇന്ത്യ മുഴുവൻ പ്രശസ്തൻ ആയിട്ടുള്ള താരമാണ് ശരത് കുമാർ. കേരളത്തിലും വലിയ പ്രേക്ഷക പിന്തുണയാണ് ശരത്കുമാറിന് ഉള്ളത്. ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന വളരെ അതൃപ്തി നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.തമിഴ് സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് തന്റെ സിനിമ ജീവിതമാരംഭിച്ച ശരത് കുമാർപിന്നീട് സഹനടനായും നായകനായും മാറി മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു. തമിഴ് സിനിമയ്ക്ക് പുറമേ മറ്റു ഭാഷകളിലെ ചിത്രങ്ങളിലും വളരെ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശരത് കുമാർ വളരെ പ്രശസ്തിയുള്ള താരമായി മാറുകയായിരുന്നു. നിരവധി തമിഴ് തെലുങ്ക് മലയാളം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ച കഴിഞ്ഞിട്ടുള്ള നടിയാണ് ശരത് കുമാറിന്റെ ഭാര്യ രാധിക ശരത്കുമാർ. വളരെ ഹിറ്റായി മാറിയ ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രാധിക. പ്രശസ്ത തമിഴ് നടൻ എം.ആർ രാധയുടെ മകൾ കൂടിയാണ് രാധിക. ഇരു താരങ്ങളുടെ വിവാഹം 2001ലാണ് നടക്കുന്നത്.

നിലവിലെ റിപ്പോർട്ടുകളനുസരിച്ച് താര ദമ്പതിമാർക്ക് ഒരു വർഷത്തെ തടവ് ശിക്ഷയാണ് ചെന്നൈ സ്പെഷ്യൽ കോടതി വിധിച്ചിട്ടുള്ളത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവർക്കുമെതിരെ കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇരുവരും പങ്കാളികൾ ആയിട്ടുള്ള മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നൽകിയെന്നുമാണ് റേഡിയൻസ് മീഡിയ നൽകിയ പരാതി. റേഡിയൻസ് മീഡിയ നൽകിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അതേസമയം ചെക്ക്‌ കൂടാതെ ശരത് കുമാർ 50 ലക്ഷം രൂപ കടം വാങ്ങിയതായും റേഡിയൻസ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശരത്കുമാർ ഭാര്യ രാധിക യും മേൽകോടതിയെ സമീപിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply