“മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ… ” വോട്ട് ചെയ്യാനെത്തിയ മെഗാസ്റ്റാർ വീണ്ടും താരം… തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധം
1 min read

“മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ… ” വോട്ട് ചെയ്യാനെത്തിയ മെഗാസ്റ്റാർ വീണ്ടും താരം… തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധം

പതിവുപോലെ തന്നെ ഇക്കുറിയും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിവാർത്തകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പതിവിനു വിപരീതമായി ഇക്കുറി അനിഷ്ട സംഭവമാണ് ഉണ്ടായത് എന്ന് മാത്രം. സാധാരണയായി വോട്ടു ചെയ്ത മമ്മൂട്ടി മാധ്യമ പ്രവർത്തകരോട് തമാശ പറയുന്നതും മറ്റ് വോട്ടർമാരോട് കുശലം പറയുന്നതും ഒക്കെയാണ് വാർത്തയാകാരുള്ളത് എന്നാൽ ഇത്തവണ ബിജെപി പ്രവർത്തകയും സ്ഥാനാർഥിയുടെ ഭാര്യയുമായ യുവതിയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്ക്‌ പ്രതിഷേധം നേരിടേണ്ടി വന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യയായിരുന്നു വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും ആക്രോശിച്ചത്. ബിജെപിയുടെ സ്ഥാനാർഥി വോട്ട് ചെയ്യാനെത്തിയപ്പോൾ പോലീസുകാരും ഇലക്ഷൻ ഉദ്യോഗസ്ഥരും ചിത്രങ്ങൾ എടുക്കാൻ സമ്മതിച്ചില്ല എന്നും എന്നാൽ മമ്മൂട്ടി വന്നപ്പോൾ മാധ്യമപ്രവർത്തകർ ഇരച്ചു കയറുകയും പോലീസ് നോക്കിനിൽക്കുകയും ചെയ്തതിനാലാണ് താൻ പ്രതിഷേധിച്ചത് ഒന്നും ശബ്ദമുയർത്തിയത് എന്ന യുവതി പിന്നീട് വിശദീകരണം നൽകുകയുണ്ടായി.എന്നാൽ യുവതിയുടെ ഇടപെടലും പ്രതിഷേധവും മാധ്യമപ്രവർത്തകർക്ക് ഒട്ടും ബോധിച്ചില്ല. മമ്മൂട്ടി വോട്ട് ചെയ്യാൻ കേറി പോകുമ്പോൾ

‘മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ’ എന്ന് യുവതി ചോദിക്കുകയും മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു. വോട്ട് ചെയ്ത് മമ്മൂട്ടി പോയതിനു ശേഷം യുവതി മാധ്യമപ്രവർത്തകരോട് ‘നിങ്ങളോട് അല്ല ഞാൻ ദേഷ്യപ്പെട്ടത് പോലീസുകാരുടെ പ്രവർത്തനം മൂലമാണ്’ എന്ന് വിശദീകരണം നൽകുകയുണ്ടായി. എന്നാൽ യുവതിയുടെ പ്രതിഷേധ പ്രകടനത്തിൽ അസ്വസ്ഥരായ മാധ്യമപ്രവർത്തകർ തക്കതായ മറുപടി പറഞ്ഞുകൊണ്ട് തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കുകയും മറുത്തൊന്നും പറയാതെ നിശ്ശബ്ദയായ യുവതി സ്ഥലം കാലിയാക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നു.

Leave a Reply