വമ്പൻ ട്വിസ്റ്റ് വിജയുടെ സൈക്കിൾ സവാരി ഒരു പ്രതിഷേധം അല്ലായിരുന്നു
1 min read

വമ്പൻ ട്വിസ്റ്റ് വിജയുടെ സൈക്കിൾ സവാരി ഒരു പ്രതിഷേധം അല്ലായിരുന്നു

ഇലക്ഷൻ പോളിംഗിനിടെ ലോക്കൽ ന്യൂസ് മുതൽ നാഷണൽ ന്യൂസ് വരെ തമിഴ് നടൻ വിജയ് ആണ് താരം. കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സൈക്കിളിൽ വോട്ട് രേഖപ്പെടുത്താൻ വിജയ് പോളിംഗ് ബൂത്തിലേക്ക് സഞ്ചരിച്ച വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കത്തി നിൽക്കുകയാണ്. ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പെട്രോൾ-ഡീസൽ വില വർധനക്കെതിരെ വിജയിയെ പോലെ വലിയൊരു സൂപ്പർതാരം ഇത്രയും പരസ്യമായി പ്രതിഷേധിച്ചു എന്ന വാർത്ത വളരെ പെട്ടെന്ന് തന്നെ ഇന്ത്യ മുഴുവൻ ചർച്ചചെയ്യപ്പെട്ടു. വിജയ് ആരാധകരും കേന്ദ്രസർക്കാറിനെ പ്രതികൂലിക്കുന്നവരും ഈ സംഭവം നിമിഷനേരം കൊണ്ട് ഏറ്റെടുക്കുകയുണ്ടായി. എന്നാൽ ഏവരും ആഘോഷമാക്കിയ ആ വാർത്തയ്ക്ക് പിന്നിൽ വലിയൊരു ലിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. നീലങ്കരൈയിലെ

വേൾഡ് യൂണിവേഴ്സിറ്റി ബൂത്തിൽ ആണ് വിജയ് തന്റെ സമ്മതിദാന അവകാശമായ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നിലവിൽ പ്രചരിപ്പിക്കുന്ന പ്രതിഷേധ വാർത്തയുമായി വിജയുടെ സൈക്കിൾ യാത്രയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് ഇപ്പോൾ വിജയുടെ അടുത്ത വൃന്ദങ്ങൾ അറിയിക്കുന്നത്. വിജയുടെ പബ്ലിസിറ്റി വിഭാഗം സോഷ്യൽ മീഡിയ വഴിയാണ് ഈ വിഷയത്തിൽ മേൽ ഒരു വിശദീകരണം നൽകിയത്. വിജയുടെ വീടിനു പിന്നിലുള്ള തെരുവിനോട് ചേർന്നായിരുന്നു പോളിംഗ് ബൂത്ത്. അവിടേക്കുള്ള വഴി ഒരു ഇടുങ്ങിയ സ്ഥലമായിരുന്നു. ആയതിനാൽ കാർ കൊണ്ടുപോകുന്നതിനും അവിടെ അത് പാർക്ക് ചെയ്യുന്നതിനും വളരെ വലിയ ബുദ്ധിമുട്ടുണ്ടാകും. അക്കാരണത്താലാണ് വിജയ് പോളിംഗ് ബൂത്തിൽ എത്താൻ സൈക്കിൾ ഉപയോഗിച്ചത്. അതല്ലാതെ മറ്റു ദേശങ്ങൾ ഒന്നും ഈ സൈക്കിൾ യാത്രക്ക്‌ പിന്നിലില്ല. വിജയുടെ ടീംപുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.

Leave a Reply