fbpx
Latest News

സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ‘ജോജി’…!! റിവ്യൂ വായിക്കാം

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മറ്റുമായി ചിത്രം കണ്ട നിരവധിയാളുകൾ മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ചില റിവ്യൂകൾ ഇവിടെ പങ്കുവയ്ക്കുന്നു; “AK Reviews സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ഗംഭീര സിനിമ അനുഭവമായി ജോജി മാറുന്നു. ആദ്യത്തെ 10 മിനുട്ടിൽ തന്നെ വരുന്ന ജസ്റ്റിൻ വര്ഗീസ് ചെയ്ത ബിജിഎം മുതൽ അങ്ങോട്ട് ഒരു പ്രത്യേക മൂഡ് ആണ് പടം . ബി ജീ എം എടുത്തു പറഞ്ഞെ പറ്റു . അത്രയും ഗംഭീരം. ഫഹദ് ഫാസിൽ ഇത്തരം റോൾ ചെയുമ്പോൾ repeat ആവുന്നു എന്നൊരു പരാതി ഉണ്ടായിരുന്നു അവസാനം ഇറങ്ങിയ ഇരുൾ എന്ന സിനിമയിൽ വരെ. പക്ഷെ ജോജി ഫഹദിന്റെ കൈയിൽ ഭദ്രമായിരുന്നു . അന്യായ പെർഫോമൻസ് . ഫ്രഷ് ആൻഡ് ബ്രില്ലിയൻറ് .ബാബുരാജ് , ഉണ്ണിമായ , ഷമ്മി തിലകൻ തുടങ്ങി പേരറിയാത്ത എല്ലാ മുഖ്യ കാസ്റ്റും കിടു ആയിരുന്നു. ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ ടീമിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ ആയി ജോജി മാറും , മാറി . ഷൈജു ഖാലിദ് ഫ്രെയിംസ് കിടു ആയിരുന്നു . മൊത്തത്തിൽ പറഞ്ഞാൽ 1 മണിക്കൂർ 52 മിനുട്ട് ത്രില്ലടിച്ചു കണ്ടിരിക്കാൻ പറ്റുന്ന ഡ്രാമ…”

“ജോജി – റിവ്യ. കൂടത്തായി കൊല കേസിലെ ജോളിയുടെ മനസാക്ഷിയിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ എങ്ങനെ ഉണ്ടാവും. ജോജി പറയുന്നത് അത് പോലെ ഒരു കഥ ആണ്.. ഒറ്റവാക്കിൽ പറഞ്ഞാൽ മറ്റൊരു പോത്തേട്ടൻ ബ്രില്ലിൻസ് ഒരു ചെറിയ കഥ.. അതും നമ്മൾ മലയാളികൾ പലതവണ കേട്ടിട്ടും വായിച്ചിട്ടും, അറിഞ്ഞിട്ടും ഉള്ള കഥ.. ശ്യാം പുഷ്കാരന്റെ ഗംഭീര ഡീറ്റൈലിംഗ് ഓട് കൂടിയുള്ള തിരക്കഥ.. പോത്തേട്ടന്റെ ബ്രില്ലിന്റ് ഡിറക്ഷൻ എല്ലാം കൊണ്ടും ജോജി എനിക്ക് പൂർണ്ണ സംതൃപ്തി നൽകി..എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.ഇരുൾ എന്ന ചിത്രത്തിൽ നിരാശപ്പെടുത്തിയ ഫഹദ് ഇതിൽ അതിന്റെ കുറവ് തീർക്കുന്ന പെർഫോമൻസ് ആണ് നൽകിയിട്ടിക്കുന്നത്. ഫഹദിനെ കൂടാതെ.. അല്ലെങ്കിൽ ഫഹദിലും ഒരു പടി മേലെ നിൽക്കുന്ന പെർഫോമൻസ് ആണ് ഉണ്ണിമായ യും ബാബുരാജും നല്ലയിരിക്കുന്നത്.റബർ തോട്ടവും കുളവും, കപ്പതോട്ടവും തുടങ്ങി മലയാള സിനിമ അധികം പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത വിഷ്വൽസും, പടത്തിന്റെ മൂഡിനെ എസ്‌കേലേറ്റ് ചെയ്യുന്ന സൗണ്ട് ഡിസൈനും എല്ലാം പോസിറ്റീവ് സൈഡ് ആകുമ്പോൾ.. നോർമൽ പ്രേകഷകരെ എന്റർടൈൻ ചെയ്യാനുള്ള ഒന്നും ഇല്ല എന്നുള്ളത് പലർക്കും നെഗറ്റീവ് ആയി തോന്നിയേക്കാം. പക്ഷേ ഞാൻ എന്ന പ്രേക്ഷകനെ പൂർണമായും സംതൃപ്തിപെടുത്തിയ ചിത്രമാണ് ജോജി…ഹൈലി റെക്കമെൻഡഡ്…”

“ദിലീഷ് പോത്തൻ അഭിനേതാക്കളെ ട്രെയിൻ ചെയ്യുന്ന രീതി കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷൻ വീഡിയോകളിൽ അത്ഭുതത്തോടെ കണ്ടതാണ്. അതിന്റെ ഇമ്പാക്ട് അങ്ങേർ ക്രീയേറ്റീവ് സൈഡിൽ ഭാഗമായ സിനിമകളിലെ ഒക്കെ പെർഫോമൻസുകളിൽ കാണാം.ജെയ്സൺ എന്ന കഥാപാത്രം ആയി വന്ന ഈ മനുഷ്യൻ.. ജോജി മുണ്ടക്കയം…ഒറ്റ സിനിമകളിൽ പോലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലാത്ത മനുഷ്യൻ ഒക്കെ എന്ത്‌ സ്വഭാവികമായാണ് അഭിനയിക്കുന്നത്..ബാബുരാജും ഫഹദും ഒക്കെ മുതൽ സ്‌ക്രീനിൽ നിമിഷങ്ങൾ മാത്രം വരുന്നവർ വരെ പക്കാ പെർഫോമൻസ് നടത്തിയിട്ടുണ്ട്… അതിൽ ഇങ്ങേരെക്കാൾ മികച്ചവരും ഉണ്ട്.. But somehow he is my favorite performer among all.”നിർത്തി അങ്ങ് അപമാനിക്കുവാണെന്നേ..”അത്‌ ഒരു meme ആയിട്ട് വരാൻ ഉള്ള സാധ്യതകൾ കാണുന്നു…മിസ്റ്റർ പോത്തേട്ടൻ… You’re a great character trainer too… “

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.