‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു…കഠിനമായി’; മമ്മൂട്ടി

പ്രശസ്ത ചലച്ചിത്രകാരൻ പി.ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാള സിനിമ ലോകം. മലയാളത്തിലെ തന്നെ ഏറ്റവും സീനിയറായ ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു,കഠിനമായി’ എന്ന് കുറിച്ചത്.ഒരു സഹപ്രവർത്തകൻ എന്നതിനപ്പുറം ആത്മബന്ധമുള്ള ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട തിനുള്ള ദുഃഖം മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. ഇന്ന് പുലർച്ചെ ആറു മണിയോടെ വൈക്കത്തെ സ്വഭവനത്തിൽ വച്ചായിരുന്നു പി.ബാലചന്ദ്രൻ അന്തരിച്ചത്. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് ബാലചന്ദ്രൻ ചികിത്സയിലായിരുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഒടുവിലായി മമ്മൂട്ടി നായകനായ അവൻ എന്ന ചിത്രത്തിലാണ് ബാലചന്ദ്രൻ അഭിനയിച്ചത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒടുവിലായി തീയേറ്ററുകളിലെത്തിയ അദ്ദേഹം അഭിനയിച്ച ചിത്രം മമ്മൂട്ടിക്കൊപ്പം ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

വ്യത്യസ്തമായ അഭിനയ ശൈലി ആയിരുന്നു പി.ബാലചന്ദ്രൻ എന്ന നടനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കിയത്. വില്ലൻ, ഹാസ്യതാരം, കേന്ദ്രകഥാപാത്രം എന്നിങ്ങനെ വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം എന്തുകൊണ്ട് മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്.

Related Posts

Leave a Reply