“എന്റെ സോണിൽ ഉണ്ടായിരുന്ന ചലച്ചിത്രമായിരുന്നില്ല ആറാട്ട് ” ബി ഉണ്ണികൃഷ്ണൻ തുറന്നു പറയുന്നു
1 min read

“എന്റെ സോണിൽ ഉണ്ടായിരുന്ന ചലച്ചിത്രമായിരുന്നില്ല ആറാട്ട് ” ബി ഉണ്ണികൃഷ്ണൻ തുറന്നു പറയുന്നു

മോഹൻലാലിന്റെ ഒട്ടുമിക്ക ചലച്ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയമാണെങ്കിലും ചില സിനിമകൾ പരാജയം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനകഥാപാത്രമായി അഭിനയിച്ച ആറാട്ട്. സിനിമയിൽ നെയ്യാറ്റിൻക്കര ഗോപൻ ഏജന്റായായിട്ടായിരുന്നു സിനിമ പ്രേമികളുടെ മുമ്പാകെ പ്രേത്യേക്ഷപ്പെട്ടത്. എന്നാൽ പ്രേഷകർക്ക് വേണ്ട രീതിയിൽ ചലച്ചിത്ര ദഹിച്ചിട്ടില്ല എന്ന് വേണം പറയാൻ. മോഹൻലാലിനെ ഇത്തരം ഒരു സിനിമയിൽ ആരാധകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വളരെ രസകരമായിട്ടാണ് മോഹൻലാൽ നെയാറ്റിൻക്കര ഗോപന്റെ വേഷം കൈകാര്യം ചെയ്തിരുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഒരു സിനിമ പ്രേഷകൻ സിനിഫിലെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത കുറിപാണ്. അ ആറാട്ട് സിനിമയുടെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്റെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. തന്റെ സോണിൽ ഉണ്ടായിരുന്ന സിനിമയായിരുന്നില്ല എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കണ്ടു നോക്കാം.

“ആറാട്ട്….. എന്‍റെ സോണിലുള്ള സിനിമ ആയിരുന്നില്ല……നെയ്യാറ്റിന്‍കര ​ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയകൃഷ്ണ ആണ് വന്നത് … ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആ​ഗ്രഹിച്ചത്…..ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത്….. ചേട്ടാ ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി”…
“എവിടെയാണ് ഞങ്ങൾക്ക് മിസ്റ്റേക്ക് പറ്റിയതെന്നു ചോദിച്ചാൽ…. ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ്…..സെക്കൻഡ് ഹാഫിൽ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി…. ആ ട്രാക്ക് ശരിയായില്ല.

പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചപ്പോൾ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ഐഡിയയില്‍ സംശയമാണ് പ്രകടിപ്പിച്ചത്……… ലാല്‍ സാറിനെവച്ച് ഒരു ഹെവി ഐറ്റം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് പലരും ചോദിച്ചു…… അപ്പോള്‍ നമ്മളും കൺഫ്യൂസ്ഡ് ആയി…..
കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്…. ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്…… ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം.

മമ്മൂക്കയുടെ കിം​ഗ് സിനിമയിലെ ഡയലോ​ഗ് പോലും അദ്ദേഹം പറഞ്ഞു……പക്ഷേ നെയ്യാറ്റിന്‍കര ​ഗോപന്‍ ഒരു ഏജന്‍റ് ആണെന്ന് പറയുന്നിടത്ത് ….എന്നിട്ടാണോ അയാള്‍ വന്ന് ഈ സ്പൂഫ് എല്ലാം ചെയ്തത് എന്ന് പ്രേക്ഷകർ തിരിച്ചു ചോദിച്ചു ….. ആ ഏജന്റ് സംഗതിയൊക്കെ കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് “X” എന്നൊക്കെ പേരിട്ടത്……. അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്…..സിനിമ ഇറങ്ങി കഴിഞ്ഞ് ഉണ്ടായ ട്രോളുകളെല്ലാം ശരിയാണെന്നു തോന്നി. ബി ഉണ്ണികൃഷ്ണൻ (film companion interview )”

Summary : Araat Film director B Unnikrishnan said, This film was not in my zone