പൗരന്‍ന്മാര്‍ക്ക് ഇല്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ; കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍
1 min read

പൗരന്‍ന്മാര്‍ക്ക് ഇല്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ; കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍

മലയാളം, തമിഴ് സിനിമ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 2013ല്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്താണ് തുടക്കം. നസ്രിയ, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും നേരം എന്ന സിനിമ സംവിധാനം ചെയ്തു. നേരം സാമ്പത്തികമായി വിജയിച്ച സിനിമയായിരുന്നു. അതിനു ശേഷം 2015 ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പ്രേമം എന്ന സിനിമ കൂടി സംവിധാനം ചെയ്തു. ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയത്തിന്റെ മികവ് കാട്ടി. ഇതോടെ സംവിധായകന്‍ മാത്രമല്ല, ഒരു നടന്‍ കൂടിയാണെന്നും അദ്ദേഹം തെളിയിച്ചു.
തൊബാമ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് അല്‍ഫോന്‍സ് പുത്രന്‍. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അതേസമയം, പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റെ പുതിയ സിനിമ. അദ്ദേഹത്തിന്റെ ചിത്രത്തില്‍ ആദ്യമായാണ് പൃഥ്വിരാജും നയന്‍താരയും എത്തുന്നത്. പ്രേമം എന്ന സിനിമ റിലീസ് ആയതിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് അല്‍ഫോന്‍സ് പുത്രന്‍ പുതിയ ചിത്രമായി എത്തുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജിന്റെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണ്.

 

ഇപ്പോഴിതാ കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സാധാരണ പൗരന്മാര്‍ക്കില്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ന്ന പ്രശ്നം വരുമ്പോള്‍ കോടതി അവധിയാണെങ്കില്‍ ആ അവധി കഴിയുന്നത് വരെ വിഷം മറ്റ് സ്ഥലങ്ങളിലേക്കും പകരില്ലേയെന്നും അദ്ദേഹം തുറന്നടിക്കുന്നു. കോടതി ദീര്‍ഘകാല അവധിയിലേക്ക് പോകുകയാണെങ്കില്‍, ഇവിടെ ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം കോടതിയേക്കാള്‍ പ്രധാനമാണ് ഭക്ഷണം. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും, കോടതിയാണ് ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ അല്‍ഫോണ്‍സിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയെ കുറിച്ചും മറ്റ് സാങ്കേതിക വിദ്യകളെ കുറിച്ചും പോസ്റ്റിടാറുള്ള അല്‍ഫോണ്‍സ് പുത്രന്റെ പുതിയപോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.