‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
1 min read

‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു

ലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് ശ്രമിക്കുന്നത്.

മമ്മൂട്ടി ഓരോ കാലത്തും തന്നെ പുതുക്കുകയാണ്. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുക്കുകയും അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മീശപിരിയന്‍ മാടമ്പി വേഷങ്ങള്‍ ചെയ്ത് ചെയ്ത് തന്നിലെ മഹാപ്രതിഭയെ മൂടിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാതെ പിന്നോട്ട് പോയിരിക്കുകയാണ്. സിനിമ തനിക്ക് ബിസിനസ് ആണെന്ന് ഒരിടെ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പൂര്‍ണമായും സിനിമയെ വാണിജ്യപരമായാണ് കാണുന്നത്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രങ്ങളാണ്. അതുകൊണ്ട തന്നെ അതിലേക്ക് വീണ്ടും പ്രേരിപ്പിക്കുന്നു.

മമ്മൂട്ടിയ്ക്ക് അഭിനയത്തോടാണ് ആര്‍ത്തിയെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. ഇടയ്ക്ക് എങ്കിലും തന്നിലെ നടനെ പുറത്തു കാണിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുതുരൂപത്തിലും പുതുഭാവത്തിലും അഭിനയത്തിന്റെ ഉള്‍ക്കാമ്പുകാട്ടിക്കൊണ്ട് മമ്മൂട്ടി മലയാളിയെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന പുഴുവും നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെ അക്കൂട്ടത്തിലുള്ളതാകാനിടയുണ്ട്. മമ്മൂട്ടിയെക്കുറിച്ച് അഭിനവ് ഗോമതന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുറിപ്പില്‍ പറയുന്നത് ഒരാള്‍ ഒരു അപ്‌ഡേഷന്‍ പോലും ഇല്ലാതെ മുന്നോട്ട് പോകുന്നു. വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു. മമ്മൂട്ടി ആന്‍ഡ് മോഹന്‍ലാല്‍ ഫോര്‍ യു Nb: പേരന്‍പ് എന്ന സിനിമക്ക് 1 രൂപ പ്രതിഫലം പറ്റാതെ അഭിനയിച്ച മനുഷ്യനാണ് മമ്മൂട്ടി എന്നാണ് കുറിപ്പില്‍ പറയുന്നത്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി പുഴു എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം 13ന് സോണി ലിവിലൂടെ എത്തും. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ രണ്ട് ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍