“ഏദനിൻ മധുനിറയും..” ; ഹിറ്റ്‌ചാർട്ടിലേയ്ക്ക് വരയനിലെ തകർപ്പൻ റൊമാന്റിക് ഗാനം
1 min read

“ഏദനിൻ മധുനിറയും..” ; ഹിറ്റ്‌ചാർട്ടിലേയ്ക്ക് വരയനിലെ തകർപ്പൻ റൊമാന്റിക് ഗാനം

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘ഏദനിന്‍ മധുനിറയും’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. സനാ മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങ് പുറത്തിറങ്ങിയിരുന്നു. സായി ഭദ്രയാണ് ആ തകര്‍പ്പന്‍ ഗാനം ആലപിച്ചിരുന്നത്. ബികെ ഹരിനാരായണന്റെ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രസന്ന മാസ്റ്ററാണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചൈതിക്കും കാശിനാഥനുമാണ് കായലോണ്ട് വട്ടം വളച്ചേ എന്ന ഗാനത്തിന് ചുവട് വച്ചിരുന്നത്. അതേസമയം, വരയന്റെ ട്രെയിലറും ഇതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് ആകാംഷ ഉണ്ടാക്കുന്നതാണ്. ഇതോടെ ഈ സിനിമ തിയേറ്റുറുകളില്‍ വന്‍ ഹിറ്റാകുമെന്നുറപ്പാണ്. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. മെയ് 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിത്സന്‍ സിനിമയില്‍ എത്തുന്നത്. ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രം.

സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. രജീഷ് രാമമാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: രജീഷ് രാമന്‍

എഡിറ്റിംങ്: ജോണ്‍കുട്ടി

സംഗീതം: പ്രകാശ് അലക്‌സ്
ഗാനരചന: ബി.കെ. ഹരിനാരായണന്‍
സൗണ്ട് ഡിസൈന്‍: വിഘ്‌നേഷ്, കിഷന്‍ & രജീഷ്

സൗണ്ട് മിക്‌സ്: വിപിന്‍ നായര്‍

പ്രൊജക്റ്റ് ഡിസൈന്‍: ജോജി ജോസഫ്

ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍

കോസ്റ്റ്യൂം: സമീറ സനീഷ്

മേക്കപ്പ്: സിനൂപ് ആര്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ കുമാര്‍

സംഘട്ടനം: ആല്‍വിന്‍ അലക്‌സ്

കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്

ചാനല്‍ പ്രമോഷന്‍: മഞ്ജു ഗോപിനാഥ്

പി.ആര്‍.ഒ: ദിനേശ് എ.സ്