പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്
1 min read

പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

Mohanlal's Alone: Here's A Major Update On The Release Date! - Filmibeat

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് എല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്നത്.

Alone Trailer | Malayalam | Mohanlal |Shaji Kailas | OTT Release Date | Official - YouTube

ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. എലോണിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ട്രെയിലര്‍ 2023 ജനുവരി 1ന് റിലീസ് ചെയ്യും. പുലര്‍ച്ചെ ഒരു മണിക്കാകും ട്രെയിലര്‍ റിലീസ് ചെയ്യുക. ട്രെയിലര്‍ റിലീസ് പങ്കുവച്ച് കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Mohanlal's film with Shaji Kailas goes on floors | Entertainment News,The Indian Express

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Mohanlal's Alone gets a release date; The next schedule of Ram to start rolling on THIS date: Read Details | PINKVILLA