“ഒരു സിനിമയിലെ എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു മാസ്സ് മൂവി അതിനുശേഷം ബോളിവുഡിൽ കണ്ടിട്ടില്ല” അഗ്നിപഥ് സിനിമ ഇന്നും ഏറ്റെടുക്കുന്നു ആരാധകർ
1 min read

“ഒരു സിനിമയിലെ എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു മാസ്സ് മൂവി അതിനുശേഷം ബോളിവുഡിൽ കണ്ടിട്ടില്ല” അഗ്നിപഥ് സിനിമ ഇന്നും ഏറ്റെടുക്കുന്നു ആരാധകർ

 

2012ൽ കരൺ മൽഹോത്ര സംവിധാനത്തിൽ ഹൃതിക് റോഷൻ, സഞ്ജയ്‌ ദത്ത്, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന കഥാപാത്രത്തിൽ തകർത്താടിയ ചലച്ചിത്രമാണ് അഗ്നിപഥ്. ഹൃതിക്ക് റോഷിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അഗ്നിപഥ്. ഡ്രാമ പ്രൊഡക്ഷനസിന്റെ ബാനറിൽ കരൺ ജോഹർ, ഹിരോ യാഷ് ജോഹർ എന്നിവരാമാണ് ചലച്ചിത്രം നിർമ്മിച്ചത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഹൃതിക്ക് റോഷൻ, സഞ്ജയ്‌ ദത്ത് തുടങ്ങിയവർ ബിഗ്സ്‌ക്രീനിൽ കാഴ്ച്ചവെച്ചത്.

കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ നിർമ്മിച്ച യഥാർത്ഥ അഗ്നിപഥ് സിനിമയുടെ റീമേക്കായിരുന്നു ഇത്. തന്റെ പിതാവ് നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ വൻ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇതോടെ അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തിക നഷ്ടത്തിലാവുകയും ചെയ്തു. അതൊക്കെ ഈ സിനിമയുടെ റീമേക്ക് എടുക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നു.അങ്ങനെയിരിക്കുമ്പോളാണ് ജോഹർ തന്റെ പുതിയ പ്രൊജക്റ്റ്‌ നയിക്കാൻ മൈ നെയിം ഈസ്‌ ഖാൻ എന്ന സിനിമയുടെ സംവിധായകനായ മൽഹോത്രയെ സമീപിച്ചത്. റിപ്പബ്ലിക്ക് ദിനത്തോട് സംബന്ധിച്ച് 2012 ജനുവരി 26നായിരുന്നു അഗ്നിപഥ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

58 കോടി മില്യൺ ബഡ്ജറ്റിൽ എടുത്ത ചിത്രം ആദ്യ ദിനത്തിൽ തന്നെ ഏറ്റവും കൂടുതൽ ഓപ്പണിങ്ങുള്ള റെക്കോർഡും ചലച്ചിത്രം ഏറ്റുവാങ്ങി. കൂടാതെ മറ്റ് ഒട്ടനവധി വിജയങ്ങൾ സിനിമ നേടിയിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച സിനിമയുടെ പോസ്റ്റാണ്. “ഇന്നിറങ്ങിയിരുന്നേൽ ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞത് ഒന്നും പ്രക്ഷിക്കണ്ടാത്ത പടം. പക്കാ സ്റ്റോറിലൈൻ, എലിവേഷൻ സീൻസ്, ഫാമിലി എലമെന്റ്സ് എല്ലാം ഒത്തുചേർന്ന ബോളിവുഡിലെ ജെം. അതിനുപുറമേ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ കാരക്റ്റർ ഉണ്ട്. ഇന്നത്തെ മാസ്സ് സിനിമകളിൽ പലതിലും ഇല്ലാത്ത ഒന്ന്.

നായകനെ അല്ലെങ്കിൽ വില്ലനെ മാത്രം ഫോക്കസ് ചെയ്യാതെ എല്ലാവർക്കുമുള്ള സ്ക്രീൻ സ്പേസും കൊടുത്തിട്ടുണ്ട്. ഇനി പ്രകടനം ആകട്ടെ എല്ലാവരും ഒന്നിനൊന്നു പൊളി. ആൽബം ആണെങ്കിൽ ഓൾ ഇന്ത്യൻ ലെവൽ ട്രെൻഡ് . ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഐറ്റം സോങ്സ് ഇൽ മുൻപന്തിയിൽ നിൽക്കുന്ന ചിക്കനി ചാമേലി , പിന്നെ ദേവ ശ്രീ ഗണേശ്ഭി മുജ്ഹ് മെയിൻ കാഹിനോക്കെ
ഇതുപോലെ ഒരു സിനിമയിലെ എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു മാസ്സ് മൂവി അതിനുശേഷം ബോളിവുഡിൽ കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല.”

 

Summary : A mass movie that excelled in every aspect of a film has not been ever seen in Bollywood