1 min read

“എത്ര കണ്ടാലും ഈ സിനിമ മടുക്കില്ല, വൻ ഫ്രഷ് മൂഡാണ് സിനിമയ്ക്ക് ” ജനശ്രദ്ധ നേടുന്നു ഫേസ്ബുക്ക് പോസ്റ്റ്‌

 

2012ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഇറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് മൈ ബോസ്സ്. കേരളത്തിന്റെ സ്വന്തം ജനപ്രിയ നായകനായ ദിലീപ്, മമ്ത എന്നിവ തകർത്തു അഭിനയിച്ച ചലച്ചിത്രമായിരുന്നു മൈ ബോസ്സ്. എല്ലാം നിറഞ്ഞ സിനിമയെ പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. സിനിമയിലെ ഓരോ ഡൈലോഗുകൾ ഹാസ്യം നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മൈ ബോസ്സ്. ജിത്തു ജോസഫിന്റെ മറ്റ് സിനിമകളിൽ നിന്നും വേറിട്ട ചലച്ചിത്രമായിരുന്നു മൈ ബോസ്സ്.

ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷൻ ബാനറിൽ ഈസ്റ്റ്‌ കോസ്റ്റ് വിജയനാണ് സിനിമ നിർമ്മിച്ചത്. സിനിമയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ച്ചവെച്ചത്. വെറും നാല് കോടിക്ക് നിർമ്മിച്ച ചലച്ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്‌ നേടിയിരുന്നു. അമേരിക്കൻ ചലച്ചിത്രമായ ദി പ്രൊപോസൽ എന്ന സിനിമയുടെ റീമേക്കാണെന്ന് പറയാം. വമ്പിച്ച വിജയം സ്വന്തമാക്കിയ മൈ ബോസ്സ് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു എന്നതാണ് മറ്റൊരു സത്യം.

സിനിമയിലെ ഓരോ രംഗങ്ങൾ സിനിമ പ്രേമികൾ ഏറെ ആസ്വദിച്ചിരുന്നു. ഇപ്പോൾ ഇതാ സിനിമയുടെ ഒരു ഡയലോഗ് രംഗം ഉപയോഗിച്ച് ജിത്തു ജോസഫിന്റെ ചിത്രീകരണ മികവിനെ കുറിച്ച് സംസാരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന്റെ പൂർണ രൂപം കണ്ടു നോക്കാം. “ഇത് എവിടേയാ എല്ലാരും ഓടുന്നേ 

നമ്മുടെ കുളമോ..

ശേഷം ദിലീപ് ഒരു ഞെട്ടൽ !!

നാട്ടുകാരുടെ ഹെവി റിയാക്ഷൻ ..

ദിലീപ് “ഇത് എന്താ ജലകന്യകയോ !!??”

 

അസാധ്യ സിറ്റുവേഷണൽ കോമഡി ഉള്ള സിനിമയാണ് മൈ ബോസ് .ആ ജോഗ്രഫി ജീത്തു നാന്നായി തന്നെ യൂട്ടിലൈസ് ചെയ്തിട്ട് ഉണ്ട് . മംമ്ത ഒക്കെ ആ പ്രദേശത്തിൽ നിന്നും ഓഡ് ആയി നിർത്താൻ പക്കാ ജീത്തു ജോസഫ് കഴിഞ്ഞു !! പൊതുവേ ജീത്തു ജോസഫ് സംഭാഷങ്ങളിൽ വൻ ഡ്രാമ ആർട്ടിഫിഷ്യൽ ഉണ്ടാകും .ഇവിടെ വൻ റിയലിസ്റ്റിക്ക് ആണ് ഓരോ കൗണ്ടർ !!!എത്ര കണ്ടാലും മടുക്കില്ല മൈ ബോസ്.  ഫ്രഷ് മൂഡാണ് സിനിമയ്ക്ക്”

 

Summary : It always give a fresh mood while watch My Boss film