‘തൊണ്ണൂറുകളിലാണ് ഈ ചിത്രമെങ്കിൽ നായകൻ മോഹൻലാൽ തന്നെ’ പൃഥ്വിരാജ് പറയുന്നു
പ്രിത്വിരാജ് നയകനായ ഭ്രമം സിനിമ ഈ കഴിഞ്ഞയിടെയാണ് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയത്. പ്രിത്വിരാജ്,ഉണ്ണിമുകുന്ദൻ, അനന്യ, മമത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം 2018 ൽ ‘അന്ധാദുൻ’ എന്ന ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഭ്രമം. ചിത്രത്തിൽ അന്ധനായി അഭിനയിക്കുന്ന റേ തോമസ് എന്ന കഥാപാത്രത്തെയാണ് പ്രിത്വിരാജ് അവതരിപ്പിക്കുന്നത്. ബോളിവുഡ് ഹംഗമക്ക് നൽകിയ അഭിമുഖത്തിൽ ആണ് ചിത്രത്തെ കുറിച്ച് പ്രിത്വിരാജ് വെളിപ്പെടുത്തിയത്. ഭ്രമത്തിന്റെ ചിത്രികരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നത് എങ്കിൽ തന്റെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാൽ അല്ലാതെ മറ്റൊരു ഓപ്ഷനുമില്ലന്നാണ് പറയുന്നത്. എന്നാൽ അന്ധനായി അഭിനയിക്കുന്ന വ്യക്തിയായി അഭിനയിക്കുക അതിലും വലിയ വെല്ലുവിളിയാണെന്നും താരം വ്യക്തമാക്കി.
അതേസമയം മോഹൻലാലിനെ ഇപ്പോൾ വേണമെങ്കിലും റെ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിനനുസരിച്ച് തിരക്കഥയിൽ മാറ്റം വരുത്തിയാൽ മതി എന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രശസ്ത ചായഗ്രഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിലെ നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. ചെറിയ കഥാപാത്രം ആണെങ്കിലും അനന്യ അവതരിപ്പിച്ച കഥാപാത്രം ഗംഭീരമായി. എന്നാൽ ഡോക്ടർ വേഷത്തിൽ എത്തിയ ജഗതീഷ് പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരും ഇപ്പോൾ ചിത്രങ്ങളിൽ സജീവമാല്ലാത്തതുകൊണ്ട് കഥാപാത്രങ്ങൾക് പുതുമ അനുഭവപെടുത്തുന്നതായിരുന്നു. ശ്രീറാം രാഘവനാണ് അന്ധാദൂൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആയുഷ്മാൻ ഖുറാൻ ആയിരുന്നു കേന്ദ്ര കഥാപാത്രം. തബു,രാധിക അപ്തെ എന്നിവരും പ്രധാന വേഷത്തിൽ അഭിനച്ചിരുന്നു.