കേന്ദ്രം ഭരിക്കുന്ന ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം !! രാജ്യം പുതിയൊരു സമരത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നു
ലക്ഷദ്വീപിന്റെ പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ കേരളക്കരയാകെ വളരെ ചർച്ചാവിഷയം ആയിരിക്കുന്നത്. ആഭ്യന്തര വൃക്ഷമായി ദേശീയ തലത്തിൽ പോലും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നിയോഗിക്കുന്ന അഡ്മിറൽ ലക്ഷദ്വീപിൽ നടത്തുന്ന ഭരണ ദുർവിനിയോഗത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ 2 മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി.” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ, എനിക്കറിയാവുന്ന ദ്വീപുവാസികളാരും എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ‘എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക.ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്, അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.